തലശ്ശേരിയിൽ ലോറി മറിഞ്ഞു; ആക്രി സാധനങ്ങൾ പെരുവഴിയിൽ
text_fieldsതലശ്ശേരി ടൗണിൽ മറിഞ്ഞ ചരക്ക് ലോറി
തലശ്ശേരി: ടൗൺ പൊലീസ് സ്റ്റേഷന് മുന്നിലെ റോഡിന്റെ വളവിൽ ചരക്ക് ലോറി മറിഞ്ഞു. പെരുമ്പാവൂരില്‍നിന്ന് ആക്രി സാധനങ്ങളുമായി മുംബൈയിലേക്ക് പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. റോഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലിടിച്ച് ലോറി മറിയുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. ചൊവ്വാഴ്ച രാവിലെയാണ് അപകടം. അമിതഭാരമാണ് അപകടത്തിന് കാരണമായത്.
അപകടത്തെ തുടർന്ന് ആക്രിസാധനങ്ങൾ റോഡരികിൽ കൂട്ടിയിട്ടിരിക്കുകയാണ്. പൊലീസ് സ്റ്റേഷന് മുന്നിലെ വളവ് ഇടക്കിടെ അപകടത്തിന് കാരണമാകുന്നുണ്ട്.
ലോറി മറിഞ്ഞത് റോഡിന്റെ ഇടതുഭാഗത്തായതിനാല് ഗതാഗതക്കുരുക്കില്‍നിന്ന് ഒഴിവായി. ഇതിന് മുമ്പും ഇവിടെ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. കണ്ണൂർ - കോഴിക്കോട് റൂട്ടിലേക്കുള്ള ചരക്ക് ലോറികൾ ഉൾപ്പെടെ കടന്നുപോകുന്നത് ഇതുവഴിയാണ്. വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാനുള്ള സംവിധാനവും ഇവിടെയില്ല.

