ഓട്ടോയിൽ മദ്യക്കടത്ത്: ഡ്രൈവർ അറസ്റ്റിൽ
text_fieldsതലശ്ശേരി: പണിമുടക്ക് ലക്ഷ്യംവെച്ച് മാഹി മദ്യം ശേഖരിച്ച് വിൽപനക്കായി ഓട്ടോയിൽ കടത്തുന്നതിനിടയിൽ ഡ്രൈവർ അറസ്റ്റിൽ. പാലയാട് കളരിപ്പറമ്പ് വീട്ടിൽ എം.പി. അഭിലാഷ് കൃഷ്ണനെയാണ് കൂത്തുപറമ്പ് എക്സൈസ് സർക്കിൾ പ്രിവൻറിവ് ഓഫിസർ സുകേഷ് കുമാർ വണ്ടിച്ചാലിൽ അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ അബ്കാരി വകുപ്പുകൾ പ്രകാരം കേസെടുത്തു. പാലയാട് ഹൈസ്കൂളിന് സമീപം പള്ളിപ്രം അംഗൻവാടിക്ക് സമീപത്ത് നിന്നാണ് 80 കുപ്പികളിലായി 24.640 ലിറ്റർ മാഹി മദ്യം കടത്തുന്നതിനിടയിൽ ഓട്ടോസഹിതം പ്രതി പിടിയിലായത്. പ്രിവൻറിവ് ഓഫിസർ കെ.വി. റാഫി, പി.ഒ ഗ്രേഡ് പി. അജേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ലെനിൻ എഡ്വേർഡ്, കെ. ഉമേഷ്, എൻ.സി. വിഷ്ണു, ഡ്രൈവർ ഷംജിത്ത് എന്നിവരും പരിശോധനസംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ തലശ്ശേരി റേഞ്ച് എക്സൈസിന് കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

