Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightകൈകോർക്കാം...

കൈകോർക്കാം നഷ്​വക്കായി... ചികിത്സക്ക് 80 ല​ക്ഷ​ത്തോ​ളം രൂ​പ വേ​ണം

text_fields
bookmark_border
കൈകോർക്കാം നഷ്​വക്കായി... ചികിത്സക്ക് 80 ല​ക്ഷ​ത്തോ​ളം രൂ​പ വേ​ണം
cancel
camera_alt

ന​ഫീ​സ ന​ഷ്​​വ

ത​ല​ശ്ശേ​രി: കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ക​ളി​ച്ചു​ല്ല​സി​ക്കേ​ണ്ട പ്രാ​യ​ത്തി​ൽ ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ ന​ല്ലൊ​രു ജീ​വി​തം സ്വ​പ്നം കാ​ണു​ക​യാ​ണ് 14കാ​രി ന​ഫീ​സ ന​ഷ്​​വ. ര​ക്താ​ർ​ബു​ദം ത​ള​ർ​ത്തി​യ ന​ഷ്​​വ​യെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​ര​ണ​മെ​ങ്കി​ൽ സ​മൂ​ഹ​ത്തി​ന്റെ കാ​രു​ണ്യം കൂ​ടി​യേ തീ​രു. മാ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ലെ ആ​മ്പി​ടാ​ട്ടി​ൽ പു​ല്ല​മ്പി വീ​ട്ടി​ൽ എ.​പി. ന​വാ​സ് -ടി.​പി. റ​സ്മി​ന ദ​മ്പ​തി​ക​ളു​ടെ മൂ​ന്ന് മ​ക്ക​ളി​ൽ ര​ണ്ടാ​മ​ത്തെ​യാ​ളാ​ണ് ന​ഷ്​​വ.

ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ് രോ​ഗം ക​ണ്ടു​പി​ടി​ച്ച​ത്. എ​റ​ണാ​കു​ള​ത്താ​യി​രു​ന്നു തു​ട​ക്ക​ത്തി​ൽ ചി​കി​ത്സ. നീ​ണ്ട ചി​കി​ത്സ​ക്കൊ​ടു​വി​ൽ രോ​ഗം ഭേ​ദ​മാ​യെ​ങ്കി​ലും രോ​ഗം വീ​ണ്ടും ക​ണ്ടു​തു​ട​ങ്ങി.ഒ​രു​മാ​സ​മാ​യി വെ​ല്ലൂ​ർ ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​തു​വ​രെ ല​ക്ഷ​ങ്ങ​ൾ ചി​കി​ത്സ​ക്ക്​ ചെ​ല​വാ​യി. ദു​ബൈ​യി​ൽ സെ​യി​ൽ​സ്​​മാ​നാ​യി ജോ​ലി ചെ​യ്യു​ന്ന ന​വാ​സ് അ​ധ്വാ​നി​ച്ച് സ​മ്പാ​ദി​ച്ച​തെ​ല്ലാം മ​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി ചെ​ല​വ​ഴി​ച്ചു.

സു​മ​ന​സ്സു​ക​ൾ കൂ​ടി ന​ൽ​കു​ന്ന സ​ഹാ​യ​ത്താ​ലാ​ണ് ഇ​പ്പോ​ൾ ചി​കി​ത്സ തു​ട​രു​ന്ന​ത്. വി​ദേ​ശ​ത്തു​നി​ന്നും പ്ര​ത്യേ​കം വ​രു​ത്തു​ന്ന കീ​മോ ഇ​ൻ​ജ​ക്​​ഷ​നു​ക​ളും സ്റ്റെം ​സെ​ൽ ട്രാ​ൻ​സ്‌​പ്ലാ​ന്റി​നു​മാ​യി 80 ല​ക്ഷ​ത്തോ​ളം രൂ​പ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​ട്ടു​ള്ള​ത്. ഒ​രു​മാ​സം​കൊ​ണ്ട് ഇ​ത്ര​യും തു​ക സ്വ​രൂ​പി​ക്കാ​ൻ ഈ ​കു​ടും​ബ​ത്തി​ന് മ​റ്റു​വ​ഴി​ക​ളി​ല്ല.

സു​മ​ന​സ്സു​ക​ൾ കൈ​കോ​ർ​ത്താ​ൽ ന​ഫീ​സ ന​ഷ്​​വ​യെ ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്താം. മാ​ഹി ചാ​ല​ക്ക​ര​യി​ലെ സെ​ന്റ് തെ​രേ​സ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ട്ടാം ത​രം വി​ദ്യാ​ർ​ഥി​നി​യാ​ണ്. ആ​ശു​പ​ത്രി​യി​ൽ മാ​താ​വി​ന്റെ ത​ണ​ലി​ൽ ക​ഴി​യു​ന്ന ന​ഷ്​​വ​ക്ക് ത​ന്റെ ചി​കി​ത്സ പൂ​ർ​ണ​മാ​യാ​ൽ കൂ​ട്ടു​കാ​ർ​ക്കി​ട​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്. ന​ഫീ​സ​യു​ടെ മാ​താ​വ് ടി.​പി. റ​സ്മി​ന​യു​ടെ അ​ക്കൗ​ണ്ട് ന​മ്പ​ർ: 16520100012599, ഫെ​ഡ​റ​ൽ ബാ​ങ്ക് മാ​ഹി ബ്രാ​ഞ്ച്, ഐ.​എ​ഫ്.​എ​സ്.​സി FDRL0001652, എം.​എം.​ഐ.​ഡി: 9049599

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helpFinancial Help
News Summary - Let's join hands for Nafeesa Nashwa
Next Story