കൈകോർക്കാം, ആസിഫ് ജീവിതത്തിലേക്ക് തിരിച്ചുവരാൻ
text_fieldsആസിഫ്
തലശ്ശേരി: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തലശ്ശേരി ചിറക്കര മാഹിനലി സാഹിബ് റോഡിലെ കുങ്കറവിട ആസിഫ് (45) ഉദാരമതികളുടെ സഹായത്തിനായി കാത്തിരിക്കുന്നു. ഹൃദയാഘാതത്തെ തുടർന്നുണ്ടായ വീഴ്ചയിൽ തലച്ചോറിന് കാര്യമായ ക്ഷതമേറ്റതിനാൽ ആശുപത്രി വെന്റിലേറ്ററിൽ നാലു മാസമായി അബോധാവസ്ഥയിലാണ്.
ഇതുവരെ നടത്തിയ ചികിത്സയിൽ ഡോക്ടർമാർ നല്ല പ്രതീക്ഷയർപ്പിച്ചിട്ടുണ്ട്. വലിയൊരു തുക ഇതിനകം ചികിത്സക്കായി ചെലവായി. ആസിഫിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ തുടർചികിത്സക്കും വലിയൊരു സംഖ്യ വേണം.
ഇതിനായി കെ. മുരളിധരൻ എം.പി, സ്പീക്കർ എ.എൻ. ഷംസീർ, നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി എന്നിവർ രക്ഷാധികാരികളായും കണ്ണോത്ത് പള്ളി വാർഡ് കൗൺസിലർ കെ.പി. അൻസാരി ചെയർമാനായും നൗഫൽ പയ്യേരി കൺവീനറായും റഷീദ് കരിയാടൻ ട്രഷററുമായി 43 അംഗ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചു.
അക്കൗണ്ട് വിവരം: ഐ.ഡി.ബി.ഐ ബാങ്ക് അക്കൗണ്ട് നമ്പർ: 1154104000157919, ഐ.എഫ്.എസ് കോഡ്: ഐ.ബി.കെ.എൽ 0001154. സി.എസ്.ബി ബാങ്ക് അക്കൗണ്ട് നമ്പർ: 008907838128190001, ഐ.എഫ്.എസ് കോഡ്: സി.എസ്.ബി.കെ 0000089.