Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലബാർ കാൻസർ സെന്ററിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ്

text_fields
bookmark_border
  • രോഗികൾക്ക് സൗജന്യ യാത്ര
  • സ്പീക്കർ എ.എൻ. ഷംസീർ ഫ്ലാഗ് ഓഫ് നിർവഹിച്ചു
മലബാർ കാൻസർ സെന്ററിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ്
cancel
camera_alt

മലബാർ കാൻസർ സെന്‍റർ റൂട്ടിലുള്ള കെ.എസ്.ആർ.ടി.സി സർവിസ് സ്പീക്കർ എ.എൻ. ഷംസീർ ഫ്ലാഗ് ഓഫ് ചെയ്യുന്നു

തലശ്ശേരി: മലബാർ കാൻസർ സെന്‍റർ റൂട്ടിൽ കെ.എസ്.ആർ.ടി.സി പുതിയ ബസ് സർവിസ് ആരംഭിച്ചു. അർബുദ രോഗികൾക്ക് ചികിത്സ ആവശ്യങ്ങൾക്കായി സൗജന്യ യാത്രാ സൗകര്യം ഒരുക്കും. പുതിയ സർവിസിന് സ്പീക്കർ എ.എൻ. ഷംസീർ ഫ്ലാഗ് ഓഫ് നിർവഹിച്ചു.

കെ.എസ്.ആർ.ടി.സി അസി. ട്രാൻസ്പോർട്ട് ഓഫിസർ എസ്. മുഹമ്മദ് ബഷീർ, ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ കെ.പി. സുഭാഷ്, അസി. ഡിപ്പോ എൻജിനീയർ പി.വി. രാഹിത്ത്, ജനപ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. ചികിത്സക്കായി എം.സി.സിയിലേക്ക് എത്തുന്ന അർബുദ രോഗികൾക്ക് സൗജന്യ യാത്രാ പദ്ധതി വലിയ ആശ്വാസമാകും.

തലശ്ശേരി മേഖലയിലെ ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാ സംവിധാനമൊരുക്കുന്നതോടൊപ്പം മാനവികത മുൻനിർത്തിയുള്ള സാമൂഹിക ഉത്തരവാദിത്വ പ്രവർത്തനത്തിന്റെ ഭാഗമായാണ് കെ.എസ്.ആർ.ടി.സി ഈ സർവിസ് ആരംഭിച്ചതെന്ന് സ്പീക്കർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KSRTC service to Malabar Cancer Center
Next Story