Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightകെ.എസ്.സി.എ ഇൻവിറ്റേഷൻ...

കെ.എസ്.സി.എ ഇൻവിറ്റേഷൻ ക്രിക്കറ്റ്: കണ്ണൂരിന് അഭിമാനമായി വരുൺ നായനാർ, ദിജു ദാസ്

text_fields
bookmark_border
കെ.എസ്.സി.എ ഇൻവിറ്റേഷൻ ക്രിക്കറ്റ്: കണ്ണൂരിന് അഭിമാനമായി വരുൺ നായനാർ, ദിജു ദാസ്
cancel
camera_alt

വ​രു​ൺ നാ​യ​നാ​ർ, ദി​ജു ദാ​സ്

ത​ല​ശ്ശേ​രി: ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന കെ.​എ​സ്.​സി.​എ ഇ​ൻ​വി​റ്റേ​ഷ​ൻ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ കേ​ര​ള​ത്തി​ന് വേ​ണ്ടി ക​ണ്ണൂ​ർ ജി​ല്ല​ക്കാ​ര​നാ​യ വ​രു​ൺ നാ​യ​നാ​ർ പാ​ഡ​ണി​യും. ക​ണ്ണൂ​ർ​ക്കാ​ര​നാ​യ ദി​ജു ദാ​സാ​ണ് കേ​ര​ള ടീ​മി​ന്റെ സ​ഹ​പ​രി​ശീ​ല​ക​ൻ. മാ​ർ​ച്ച് മൂ​ന്നി​ന് ക​ർ​ണാ​ട​ക ഹു​ബ്ലി​യി​ൽ ക​ർ​ണാ​ട​ക​യു​മാ​യി​ട്ടാ​ണ് കേ​ര​ള​ത്തി​ന്റെ ആ​ദ്യ മ​ത്സ​രം. ഷോ​ൺ റോ​ജ​റാ​ണ് ടീം ​ക്യാ​പ്റ്റ​ൻ. ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, ആ​ന്ധ്ര എ​ന്നി​വ​രാ​ണ് കേ​ര​ള​ത്തി​ന്റെ എ​തി​രാ​ളി​ക​ൾ.

വ​രു​ൺ നാ​യ​നാ​ർ

2019 ൽ 19 ​വ​യ​സ്സി​ന് താ​ഴെ​യു​ള്ള ഇ​ന്ത്യ​ൻ ടീം ​അം​ഗ​മാ​യി​രു​ന്നു വ​രു​ൺ നാ​യ​നാ​ർ. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ ഇ​ന്ത്യ ഒ​മ്പ​ത് വി​ക്ക​റ്റി​ന് വി​ജ​യി​ച്ച ആ ​മ​ത്സ​ര​ത്തി​ൽ വ​രു​ൺ പു​റ​ത്താ​കാ​തെ 19 റ​ൺ​സ് നേ​ടി​യി​രു​ന്നു. 2022-23 സീ​സ​ണി​ൽ സി.​കെ. നാ​യി​ഡു ട്രോ​ഫി​യി​ൽ കേ​ര​ള ടീ​മി​ൽ ക​ളി​ച്ചി​രു​ന്നു. 2021-22 സീ​സ​ണി​ൽ കേ​ര​ള ര​ഞ്ജി ട്രോ​ഫി ടീ​മം​ഗ​മാ​യി​രു​ന്നു. 2021-22 സീ​സ​ണി​ൽ അ​ണ്ട​ർ 23 ഇ​ന്ത്യ എ​മേ​ർ​ജി​ങ് ക്യാ​മ്പി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​ണ്ട​ർ 14, അ​ണ്ട​ർ 16, അ​ണ്ട​ർ 19 എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ കേ​ര​ള ടീ​മി​നെ വ​രു​ൺ ന​യി​ച്ചി​ട്ടു​ണ്ട്.

2016 ൽ ​കോ​ണോ​ർ​വ​യ​ൽ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ഉ​ത്ത​ര​മേ​ഖ​ല അ​ണ്ട​ർ 14 ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറി​ൽ കാ​സ​ർ​കോ​ടി​നെ​തി​രെ ക​ണ്ണൂ​രി​ന്റെ വി​ജ​യ​ത്തി​ൽ മി​ന്നു​ന്ന പ്ര​ക​ട​ന​വു​മാ​യി​ട്ടാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം. വ​ലം കൈയ​ൻ ബാ​റ്ററായ വ​രു​ൺ മി​ക​ച്ച വി​ക്ക​റ്റ് കീ​പ്പ​ർ കൂ​ടി​യാ​ണ്.

ധ​ർ​മ​ടം സീ​ഗ​ൾ​സ് ക്രി​ക്ക​റ്റ് ക്ല​ബ് താ​ര​മാ​ണ്. കൂ​ത്തു​പ​റ​മ്പ് ക​ര​ൽ കു​ടും​ബാം​ഗ​മാ​യ ദീ​പ​ക് ക​ര​ലി​ന്റെ​യും പ​യ്യ​ന്നൂ​ർ വേ​ങ്ങ​യി​ൽ കു​ടും​ബാം​ഗ​മാ​യ പ്രി​യ​യു​ടെ​യും മ​ക​നാ​ണ്. വ​രു​ൺ നാ​യ​നാ​ർ ജ​നി​ച്ച​ത് പ​യ്യ​ന്നൂ​രാണെ​ങ്കി​ലും വ​ള​ർ​ന്ന​ത് ദു​ബൈ​യി​ലാ​ണ്. സ​ഹോ​ദ​ര​ൻ ഗോ​വി​ന്ദ് നാ​യ​നാ​ർ.

കേ​ര​ള ടീ​മി​ൽ ഇ​താ​ദ്യം

ആ​ദ്യ​മാ​യാ​ണ് കേ​ര​ള ടീ​മി​ലേ​ക്ക് സ​ഹ​പ​രി​ശീ​ല​ക​നാ​യി ദി​ജു ദാ​സ് നി​യ​മി​ത​നാ​കു​ന്ന​ത്. ബി.​സി.​സി.​ഐ ലെ​വ​ൽ 1 സ​ർ​ട്ടി​ഫൈ​ഡ് കോ​ച്ചാ​യ ദി​ജു ദാ​സ് നി​ല​വി​ൽ വി​വി​ധ കാ​റ്റ​ഗ​റി​യി​ലു​ള്ള ക​ണ്ണൂ​ർ ജി​ല്ല ടീം ​പ​രി​ശീ​ല​ക​നാ​ണ്. കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്റെ ക​ണ്ണൂ​ർ ജി​ല്ല ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി പ​രി​ശീ​ല​ക​നാ​യും 19, 16 വ​യ​സ്സി​നു താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ ഉ​ത്ത​ര മേ​ഖ​ല ടീം ​കോ​ച്ചാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ത​ല​ശ്ശേ​രി സെൻറ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ത​ല​ശ്ശേ​രി ബ്ര​ദേ​ഴ്സ് ക്രി​ക്ക​റ്റ് ക്ല​ബ്, ത​ല​ശ്ശേ​രി ബി.​കെ 55 ക്രി​ക്ക​റ്റ് ക്ല​ബ്, എ​റ​ണാ​കു​ളം തൃ​പ്പൂ​ണി​ത്തു​റ ക്രി​ക്ക​റ്റ് ക്ല​ബ്, എ​റ​ണാ​കു​ളം കോ​ർ​ഡി​യ​ൻ​റ് ക്രി​ക്ക​റ്റ് ക്ല​ബ് എ​ന്നീ ടീ​മു​ക​ളി​ൽ ക​ളി​ച്ചി​ട്ടു​ണ്ട്. എ​ര​ഞ്ഞോ​ളി കു​ട​ക്ക​ള​ത്ത് ശ്രീ​ദ​ള​ത്തി​ൽ ദാ​സ​ൻ - ബീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ബി​രു​ദ​ധാ​രി​യാ​യ ദി​ജു ദാ​സ്. ഭാ​ര്യ മ​ഞ്ജു​ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kscavarun nayanarinvitational cricketdiju das
News Summary - KSCA Invitational Cricket-Varun Nayanar-Diju Das make Kannur proud
Next Story