Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightകതിരൂർ...

കതിരൂർ ഗവ.വി.എച്ച്.എസ്.എസ് @ ൈഹടെക്

text_fields
bookmark_border
Kathirur Govt vhss hightech
cancel
camera_alt

കതിരൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്​കൂളിൽ ഉദ്ഘാടനത്തിനൊരുങ്ങിയ

പുതിയ കെട്ടിടങ്ങൾ

ത​ല​ശ്ശേ​രി: ക​തി​രൂ​ർ ഗ​വ.​വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക്. ക​ള​രി​യു​ടെ അ​ങ്ക​ത്ത​ട്ടാ​യ ക​തി​രൂ​രി​ൽ ത​ല​യെ​ടു​പ്പു​ള്ള ഇൗ ​വി​ദ്യാ​ല​യ​ത്തി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പു​തി​യ ര​ണ്ടു കെ​ട്ടി​ട​ങ്ങ​ൾ കൂ​ടി യാ​ഥാ​ർ​ഥ്യ​മാ​യി. പൂ​ന്തോ​ട്ടം, ഔ​ഷ​ധ​ത്തോ​ട്ടം, പ​ച്ച​ക്ക​റി​ത്തോ​ട്ടം എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക​ള​രി​യെ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ വി​ദ്യാ​ല​യം കൂ​ടി​യാ​ണി​ത്.

ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ച്ച ആ​ർ​ട്ട് ഗാ​ല​റി​യും ഓ​പ​ൺ ക്ലാ​സ് റൂ​മും സ​വി​ശേ​ഷ​ത​യാ​ണ്. എ​ല്ലാ ക്ലാ​സ് മു​റി​ക​ളി​ലും ഇ​ൻ​റ​ർ​നെ​റ്റ് ല​ഭ്യ​മാ​ണ്. പ​രി​സ്ഥി​തി സൗ​ഹൃ​ദ വി​ശ്ര​മ​കേ​ന്ദ്ര​വും ഉ​ണ്ട്. വൈ​വി​ധ്യ​ങ്ങ​ളാ​യ ജീ​വ​ജാ​ല​ങ്ങ​ളു​ടെ ആ​വാ​സ​കേ​ന്ദ്രം കൂ​ടി​യാ​ണ് കാ​മ്പ​സ്.

മി​ക​ച്ച ഹ​രി​ത​വി​ദ്യാ​ല​യം, ശു​ചി​ത്വ വി​ദ്യാ​ല​യം, മി​ക​ച്ച പി.​ടി.​എ തു​ട​ങ്ങി സം​സ്ഥാ​ന​ത​ല​ത്തി​ലു​ൾ​െ​പ്പ​ടെ നി​ര​വ​ധി ബ​ഹു​മ​തി​ക​ൾ വി​ദ്യാ​ല​യം നേ​ടി​യി​ട്ടു​ണ്ട്. ദേ​ശീ​യ​ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രി​ക്ക​യാ​ണ് സ്​​കൂ​ളി​ലെ അ​ട​ൽ ടി​ങ്ക​റി​ങ് ലാ​ബ്​, ബ​യോ​ഗ്യാ​സ് പ്ലാ​ൻ​റ്, ക​രി​യ​ർ ഗൈ​ഡ​ൻ​സ്, സ​മ്പൂ​ർ​ണ ഹൈ​ടെ​ക് ക്ലാ​സു​ക​ൾ, ഭ​ക്ഷ​ണ​ശാ​ല, വി​ശാ​ല​മാ​യ ക​ളി​സ്ഥ​ലം, ശാ​സ്ത്ര​പോ​ഷ​ണി ലാ​ബു​ക​ൾ, ലൈ​ബ്ര​റി, അ​സാ​പ് സെൻറ​ർ, സു​സ​ജ്ജ​മാ​യ ക​മ്പ്യൂ​ട്ട​ർ ലാ​ബു​ക​ൾ, ഒാ​പ​ൺ ക്ലാ​സ് റൂം, ​കി​ണ​ർ റീ​ചാ​ർ​ജി​ങ്, മാ​ലി​ന്യ സം​സ്​​ക​ര​ണം എ​ന്നി​ങ്ങ​നെ​യു​ള​ള സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്.

ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യി​ൽ മ​ദ്രാ​സ് പ്ര​വി​ശ്യ​യി​ൽ മ​ല​ബാ​ർ ഡി​സ്ട്രി​ക്റ്റ്​ ബോ​ർ​ഡ് സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളാ​യാ​ണ്​ തു​ട​ക്കം കു​റി​ച്ച​ത്. വ​ള​രെ​ക്കാ​ലം ത​ല​ശ്ശേ​രി​ക്കും കു​ട​കി​നും ഇ​ട​യി​ൽ പ്ര​വ​ർ​ത്തി​ച്ച ഏ​ക ഹൈ​സ്​​കൂ​ൾ ആ​യി​രു​ന്നു ഇ​ത്. വ​യ​നാ​ട്, ഇ​രി​ട്ടി, പി​ണ​റാ​യി, പെ​ര​ള​ശ്ശേ​രി, പാ​നൂ൪ തു​ട​ങ്ങി​യ ദൂ​ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള കു​ട്ടി​ക​ൾ പ​ഠി​ക്കാ​നെ​ത്തി​യി​രു​ന്നു. ഹൈ​സ്​​കൂ​ളി​നും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്കും വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്കു​മാ​യി വെ​വ്വേ​റെ ഫി​സി​ക്​​സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി, ക​മ്പ്യൂ​ട്ട​ർ ലാ​ബു​ക​ളു​ണ്ട്. വി.​എ​ച്ച്.​എ​സ്.​ഇ​ക്ക് അ​ഗ്രി​ക​ൾ​ച​ർ, എം.​ആ​ർ.​ഡി.​എ, എം.​ആ​ർ.​ആ​ർ.​ടി.​വി ലാ​ബു​ക​ളും ഇ​വി​ടെ​യു​ണ്ട്.

വി​വി​ധ ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച അ​ഞ്ച​ര​ക്കോ​ടി രൂ​പ​യു​ടെ ര​ണ്ട് കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് രാ​വി​ലെ ഒ​മ്പ​ത​ര​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ക്കും. മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. മ​ന്ത്രി ടി.​എം. തോ​മ​സ് െഎ​സ​ക് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ.​എ​ൻ. ഷം​സീ​ർ എം.​എ​ൽ.​എ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്യും. സി.​സി ടി.​വി കാ​മ​റ സി​ച്ചോ​ൺ ക​ർ​മം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​വി. സു​മേ​ഷ് നി​ർ​വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kathirur Govt vhsshightech
News Summary - Kathirur Govt vhss hightech
Next Story