കണ്ട്യൻ ഷിജു കൊലക്കേസ്: വാദം നവംബർ ആറിലേക്ക് മാറ്റി
text_fieldsതലശ്ശേരി: ബി.ജെ.പി പ്രവർത്തകൻ മാലൂർ തോലമ്പ്രയിലെ കണ്ട്യൻ ഷിജു കൊലക്കേസിൽ പ്രതിഭാഗം അഭിഭാഷകെൻറ തുടർവാദം കേൾക്കാൻ കേസ് നവംബർ ആറിലേക്ക് മാറ്റി. ഹൈകോടതി സീനിയർ അഭിഭാഷകൻ രാമൻ പിള്ളയാണ് പ്രതികൾക്കുവേണ്ടി തലശ്ശേരി ജില്ല അഡീഷനൽ സെഷൻസ് കോടതിയിൽ (ഒന്ന്) ഹാജരായത്. തോലമ്പ്രയിലെ ചെമ്മരത്ത് പവിത്രെൻറ കടയിലിരുന്ന് പത്രം വായിക്കുകയായിരുന്ന ഷിജുവിനെ ജീപ്പിലെത്തിയ ഒമ്പതംഗ സി.പി.എം പ്രവർത്തകർ മാരകായുധങ്ങളുമായി സംഘം ചേർന്ന് ആക്രമിച്ചുവെന്നും പരിക്കേറ്റ ഷിജു ചികിത്സയിലിരിക്കെ മരിച്ചെന്നുമാണ് കേസ്. 2009 മാർച്ച് നാലിന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. നെല്ലേരി അനീഷ്, കൃഷ്ണാലയത്തിൽ അശോകൻ, കെ. പങ്കജാക്ഷൻ, ആലക്കാടൻ ബിജു, ചെമ്മരത്തിൽ വിജേഷ്, പൊങ്ങോളി ധനേഷ്, നെല്ലിക്ക മുകേഷ്, കാരായി ബാബു, പനിച്ചി സുധാകരൻ എന്നിവരാണ് കേസിലെ കുറ്റാരോപിതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

