Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightതലശ്ശേരി റെയിൽവേ...

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ദുരിതയാത്ര

text_fields
bookmark_border
road
cancel
camera_alt

തലശ്ശേരി റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയിൽ ചളി

കെട്ടിനിൽക്കുന്നു


ത​ല​ശ്ശേ​രി: ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന ത​ല​ശ്ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ദു​രി​തയാ​ത്ര. ഗു​ഡ്സ് ഷെ​ഡ് റോ​ഡി​ൽ നി​ന്നും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള വ​ഴി മ​ഴ പെ​യ്ത​തോ​ടെ ച​ളി​ക്ക​ള​മാ​യി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ​ച്ചയായു​ണ്ടാ​യ മ​ഴ​യെ തു​ട​ർ​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് മു​ന്നി​ലൂ​ടെ​യു​ള്ള റോ​ഡി​ൽ യാ​ത്ര ദു​ഷ്ക​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. സ്റ്റേ​ഷ​ന്റെ പ്ര​ധാ​ന ക​വാ​ട​ത്തി​ന് മു​ന്നി​ലാ​ണ് ഇ​പ്പോ​ൾ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​ത്. ഇ​തി​ലെ ച​ളി​യി​ലൂ​ടെ ന​ട​ന്നുവേ​ണം യാ​ത്ര​ക്കാ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് ക​ട​ക്കേ​ണ്ട​ത്.

യാ​ത്ര​ക്കാ​ർ​കുകുള്ള ഓ​ട്ടോ​റി​ക്ഷ​ക​ൾ നി​ർ​ത്തി​യി​ടു​ന്ന​തും ഇ​വി​ടെ​യാ​ണ്. നി​ർ​മാ​ണം ന​ട​ക്കു​ന്ന ഭാ​ഗം ക​യ​ർ​കെ​ട്ടി വേ​ർ​തി​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മ​ഴ പെ​യ്യു​മ്പോ​ൾ യാ​ത്ര​ക്കാ​ർ ന​ട്ടം തി​രി​യു​ന്ന അ​വ​സ്ഥ​യാ​ണ്. റോ​ഡി​ന്റെ ഒ​രു​ഭാ​ഗം മു​ഴു​വ​നും സി​മ​ന്റും ചല്ലി​യും മ​ണ​ലും നി​ര​ത്തി​യി​രി​ക്കു​ക​യാ​ണ്. നി​ർ​മാ​ണ ജോ​ലി​ക്കു​ള്ള ക്രെ​യി​നു​ക​ളും മ​റ്റും ഇ​വി​ടെ നി​ർ​ത്തി​യി​ടു​ന്ന​ത് കാ​ൽ​ന​ട​ക്കാ​ർ​ക്ക് ത​ട​സ്സം സൃ​ഷ്ടി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JourneyKannur NewsThalassery Railway station
News Summary - Journey was distress in thalassery Railway Station
Next Story