ജമാഅത്തെ ഇസ്ലാമി കാമ്പയിൻ; പ്രചാരണ ഉദ്ഘാടനം 15ന് തലശ്ശേരിയിൽ
text_fieldsതലശ്ശേരി: 'ഇസ്ലാം ആശയ സംവാദത്തിെൻറ സൗഹൃദ നാളുകൾ' എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി നടത്തുന്ന സംസ്ഥാനതല കാമ്പയിെൻറ ജില്ല പ്രചാരണ ഉദ്ഘാടനം നവംബർ 15ന് തലശ്ശേരിയിൽ നടത്താൻ തീരുമാനിച്ചു. ജില്ല പ്രസിഡൻറ് പി.കെ. മുഹമ്മദ് സാജിദ് നദ്വിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു.
പി.കെ. മുഹമ്മദ് സാജിദ് നദ്വി (രക്ഷാധികാരി), കെ.കെ. അസ്ലം (ചെയർ.), എൻ.സി. ബഷീർ (ജന.കൺ.), പി.കെ.വി. സ്വാലിഹ് (സാമ്പത്തികം), സൈനുൽ ആബിദ് (സ്വീകരണം), സി. അബ്ദുന്നാസർ (പ്രതിനിധി), പി. മുഹമ്മദ് അശ്റഫ് (സ്റ്റേജ് -ഹാൾ), കെ.എം. അഷ്ഫാഖ്, (പബ്ലിസിറ്റി -മീഡിയ), എം.കെ. അബ്ദുൽ അസീസ് (പബ്ലിക്ക് റിലേഷൻസ്), എം. അബ്ദുന്നാസർ (വളൻറിയർ) എന്നിവരാണ് ഭാരവാഹികൾ.
വനിത വിഭാഗം തലശ്ശേരി, എടക്കാട്, ന്യൂ മാഹി, പാനൂർ ഏരിയ കൺവീനർമാർ, മേഖലയിലെ ജില്ല സമിതി അംഗങ്ങൾ, ജില്ല ഭാരവാഹികൾ, സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ, ഏരിയ പ്രസിഡൻറുമാർ എന്നിവരടങ്ങിയ എക്സിക്യൂട്ടിവ് കമ്മിറ്റിക്കും രൂപം നൽകി. ജില്ല സെക്രട്ടറി സി.കെ.എ. ജബ്ബാർ, ഏരിയ പ്രസിഡൻറ് എൻ.സി. ബഷീർ എന്നിവർ സംസാരിച്ചു. കെ.കെ. മുഹമ്മദ് അസ്ലം സ്വാഗതം പറഞ്ഞു.

