Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
communism
cancel
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightകേ​ര​ള​ത്തി​ൽ...

കേ​ര​ള​ത്തി​ൽ കമ്യൂണിസ്റ്റ് പാർട്ടി പരസ്യപ്രവർത്തന പ്രഖ്യാപനത്തിന് 82 വർഷം

text_fields
bookmark_border

ത​ല​ശ്ശേ​രി: കേ​ര​ള​ത്തി​ൽ ക​മ്യൂ​ണി​സ്റ്റ്​ പാ​ർ​ട്ടി പ​ര​സ്യ പ്ര​വ​ർ​ത്ത​ന പ്ര​ഖ്യാ​പ​ന​ത്തി‍െൻറ 82ാം വാ​ർ​ഷി​കം ഡിസംബർ 25ന് ​വൈ​കീ​ട്ട് പി​ണ​റാ​യി പാ​റ​പ്ര​ത്ത് ചേ​രും. പൊ​തു​സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പൊ​തു​സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി വൈ​കീ​ട്ട് അ​ഞ്ചി​ന് പി​ണ​റാ​യി ആ​ർ.​സി അ​മ​ല സ്കൂ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ബ​ഹു​ജ​ന പ്ര​ക​ട​നം ആ​രം​ഭി​ക്കും.

82 വ​ർ​ഷ​ത്തെ അ​നു​സ്മ​രി​ച്ച് 82 വ​നി​ത​ക​ൾ 82 പ​താ​ക​ക​ൾ ഉ​യ​ർ​ത്തി കേ​ര​ളീ​യ​വേ​ഷ​ത്തി​ൽ പ്ര​ക​ട​ന​ത്തി​ൽ അ​ണി​ചേ​രും. പൊ​തു സ​മ്മേ​ള​നാ​ന​ന്ത​രം പാ​റ​പ്ര​ത്തെ പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ന്മാ​ർ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പാ​ർ​ട്ടി ക്ലാ​സു​ക​ൾ, സെ​മി​നാ​റു​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും.

വാ​ർ​ഷി​കാ​ഘോ​ഷ മു​ന്നോ​ടി​യാ​യി പി​ണ​റാ​യി പാ​റ​പ്ര​ത്തെ ഗ്രാ​മ​വീ​ഥി​ക​ൾ വൈ​ദ്യു​താ​ല​ങ്കാ​ര​ങ്ങ​ളും തോ​ര​ണ​ങ്ങ​ളും ചാ​ർ​ത്തി ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞ​താ​യി സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​കെ. രാ​ജീ​വ​ൻ, അ​ഡ്വ. വി. ​പ്ര​ദീ​പ​ൻ, എ.​കെ. രാ​ഘ​വ​ൻ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:communism
News Summary - It has been 82 years since the announcement of the Communist Party's campaign in Kerala
Next Story