തലശ്ശേരിയിൽ എട്ട് വാർഡുകളുടെ വർധന
text_fieldsതലശ്ശേരി: തലശ്ശേരി നിയോജക മണ്ഡലത്തിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിൽ പുതിയ വാർഡ് വിഭജനമനുസരിച്ച് എട്ട് വാർഡുകൾ കൂടുതലായി. ജനസംഖ്യ കണക്കിലെടുത്താണ് വാർഡ് വിഭജനം. കതിരൂർ പഞ്ചായത്തിൽ 18 വാർഡുകൾ ഉണ്ടായിരുന്നത് 20 ആയി വർധിച്ചു.
പുല്യോട് ഈസ്റ്റ് (വാർഡ് മൂന്ന്), വണ്ണാർവയൽ (ഒമ്പത്) എന്ന പേരിലാണ് പുതിയ വാർഡുകൾ. എരട്ടാങ്കണ്ടി താഴെ, ചുണ്ടങ്ങുവയൽ നടപ്പാത-കതിരൂർ കായലോട് റോഡ് വരെയാണ് മൂന്നാം വാർഡിന്റെ അതിരുകൾ. ജനസംഖ്യ 1625. പൊന്ന്യം തെക്കെവീട് പരദേവതാക്ഷേത്രം റോഡിൽനിന്നും കൂറ്റേരിതാഴെ റോഡ് മുതൽ പൊന്ന്യം സെൻട്രൽ സ്രാമ്പി റോഡ്, പൊന്ന്യംപാലം ലിങ്ക് റോഡ് ട്രാൻസ്ഫോമർ മുതൽ എടക്കണ്ടി പീടിക മുതൽ സീതാപാലം, പൊന്ന്യം പോസ്റ്റ് ഓഫിസ്-വയൽ റോഡ്-കല്ലുമ്പ്രം റോഡ്, അരിങ്ങലേട്ട്താഴെ റോഡ് എന്നിവയാണ് ഒമ്പതാം വാർഡിന്റെ അതിരുകൾ. ജനംസംഖ്യ 1418. എരഞ്ഞോളി പഞ്ചായത്തിൽ വാർഡുകളുടെ എണ്ണം പതിനെട്ടായി.
മുമ്പ് പതിനാറായിരുന്നു. വടക്കുമ്പാട് ഹൈസ്കൂൾ (നാല് - ജനസംഖ്യ -1408), നിടുങ്ങോട്ട് (എട്ട്- ജനസംഖ്യ -1393) എന്നിവയാണ് പുതിയ വാർഡുകൾ. ഉമ്മഞ്ചിറ പുഴ തോട്ടുമ്മൽ റോഡ്, പെരുന്താറ്റിൽ നെയ്യൻമുക്ക് എച്ച്. എസ്.എസ് റോഡ്-കൂമുള്ളതിൽ കുളംവരെയാണ് നാലാം വാർഡിന്റെ അതിരുകൾ. വടക്കുമ്പാട് ഹൈസ്കൂൾ,
ചാലിൽ ഭഗവതി ക്ഷേത്രം റോഡ്, കല്ലങ്കണ്ടി പറമ്പ്, കുടക്കളം, തച്ചോളി മുക്ക്, വാടിയിൽ പീടിക, നിടുങ്ങോട്ടിൽ ആയിച്ചങ്കണ്ടി റോഡ്, ഉച്ചമ്പള്ളി പീടിക ഇടവഴി / വാടിയിൽ പീടിക, കളളുഷാപ്പ് റോഡ് എന്നിവയാണ് എട്ടാം വാർഡിന്റെ അതിരുകൾ. ന്യൂമാഹി പഞ്ചായത്തിൽ 13 വാർഡുകളുണ്ടായിരുന്നത് 14 ആയി വർധിച്ചു.
പെരിങ്ങാടി ഗേറ്റ് (ഏഴ്) ആണ് പുതിയ വാർഡ്. ജനസംഖ്യ 1062. പുളിയുള്ളതിൽ പീടിക ട്രാൻസ്ഫോമർ റോഡ്, മാങ്ങോട്ട് അമ്പലം ഒലിപ്പിൽ റോഡ്, വേലായുധൻ മൊട്ട പുളിയുള്ളതിൽ റോഡ്, അൽമാസ് ഷിഫ ക്ലിനിക് റോഡ്, എകരത്ത് ഫുട്പാത്ത്, വേലായുധൻമൊട്ട പള്ളിപ്രം സ്കൂൾ റോഡ്, റെയിൽവേ ലൈൻ എന്നിവയാണ് അതിരുകൾ.
15 വാർഡുകളുണ്ടായിരുന്ന പന്ന്യന്നൂർ പഞ്ചായത്തിൽ വടക്കേ പന്ന്യന്നൂർ (ഏഴ്) എന്ന പേരിൽ പുതിയ വാർഡ് വന്നു. ജനസംഖ്യ 1533. വടക്ക് അരയാക്കൂൽ ചിത്രപൊയിൽ തോട്, കിഴക്ക് ചിത്രപൈായിൽ റോഡ് കാവിൽമുക്ക് വട്ടപ്പറമ്പ് റോഡ്, തെക്ക് പൂക്കോം മാടപ്പീടിക റോഡ്, പടിഞ്ഞാറ് പന്ന്യന്നൂർ ശ്രീനാരായണ മഠം ഇടവഴി പഴശ്ശികനാൽ എന്നിവയാണ് അതിരുകൾ.
ചൊക്ലി ഗ്രാമപഞ്ചായത്തിൽ രണ്ട് വാർഡുകൾ പുതുതായി വന്നതോടുകൂടി നിലവിൽ 19 വാർഡുകളായി. തൂവർക്കുന്ന് (14- ജനസംഖ്യ 1365), ഗ്രാമത്തി (18- ജനസംഖ്യ 1422) എന്നിവയാണ് പുതിയ വാർഡുകൾ. ചാലിൽ കൊടിയങ്കൂൽ റോഡ്, കാഞ്ഞിരത്തിൻകീഴിൽ തൃക്കണ്ണാപുരം റോഡ്, കാഞ്ഞിരത്തിൻ കീഴിൽ-മത്തിപ്പറമ്പ് റോഡ്, ഒളവിലം യു.പി സ്കൂൾ റോഡ് എന്നിവയാണ് 14ാം വാർഡിന്റെ അതിരുകൾ.
പെരിങ്ങത്താംപൊയിൽ ഫുട്പാത്ത് മഠപ്പുര റോഡ്, നിടുമ്പ്രം മഠപ്പുര റോഡ്, ചൊക്ലി പെരിങ്ങത്തൂർ റോഡ്-രജിസ്ട്രാഫിസ് റോഡ്, സി.പി റോഡ്, ചാത്തുപീടിക ഫുട്പാത്തിൽ നിന്ന് തുടങ്ങി ഇരഞ്ഞിപ്രത്ത് രാമകൃഷ്ണ സ്കൂൾ പള്ളൂർ റോഡ് വരെയാണ് 18ാം വാർഡിന്റെ അതിരുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

