Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightതലശ്ശേരി-മാഹി ബൈപാസ്;...

തലശ്ശേരി-മാഹി ബൈപാസ്; ഉദ്ഘാടനത്തിന് നാടൊരുങ്ങി

text_fields
bookmark_border
thalassery- mahe bypass
cancel
camera_alt

ത​ല​ശ്ശേ​രി-​മാ​ഹി ബൈ​പാ​സ്

ത​ല​ശ്ശേ​രി: ത​ല​ശ്ശേ​രി-​മാ​ഹി ബൈ​പാ​സ് ഉ​ദ്ഘാ​ട​നം നാ​ടി​ന്റെ ആ​ഘോ​ഷ​മാ​കും. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി​യാ​ണ് ബൈ​പാ​സ് സ​മ​ർ​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ 11.30 മു​ത​ൽ ഉ​ച്ച ര​ണ്ടു​വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് ഇ​തി​ന്റെ ലൈ​വ് പ്ര​ക്ഷേ​പ​ണം ന​ട​ക്കു​ക. ത​ല​ശ്ശേ​രി ചോ​നാ​ട​ത്ത് പ്ര​ത്യേ​ക വേ​ദി​യി​ൽ ഇ​ത് കാ​ണാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​ന്നു​ണ്ട്. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സും സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റും ചോ​നാ​ട​ത്തെ വേ​ദി​യി​ൽ നി​ന്ന് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ആ​യി​രം പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന​താ​ണ് വേ​ദി. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

ഉ​ദ്ഘാ​ട​ന ശേ​ഷം കെ.​എ​സ്.​ആ​ർ.​ടി.​സി ഡ​ബി​ൾ​ഡെ​ക്ക​ർ ബ​സി​ൽ സ്പീ​ക്ക​റും മ​ന്ത്രി​യും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ബൈ​പാ​സി​ലൂ​ടെ മു​ഴ​പ്പി​ല​ങ്ങാ​ട് വ​രെ യാ​ത്ര ന​ട​ത്തും. തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ, കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്കും. പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി എ​ൻ. ര​ങ്ക​സ്വാ​മി, കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​ഥി​ൻ ഗ​ഡ്ക​രി, വി.​കെ. സി​ങ്, പു​തു​ച്ചേ​രി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി കെ. ​ല​ക്ഷ്മി​നാ​രാ​യ​ണ​ൻ എ​ന്നി​വ​രും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഓ​ൺ​ലൈ​നാ​യി പ​ങ്കെ​ടു​ക്കും. മു​ഴ​പ്പി​ല​ങ്ങാ​ട് നി​ന്നാ​രം​ഭി​ച്ച് അ​ഴി​യൂ​രി​ൽ അ​വ​സാ​നി​ക്കു​ന്ന ബൈ​പാ​സ് പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്തി​ലെ മാ​ഹി വ​ഴി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

യാ​ഥാ​ർ​ഥ്യ​മാ​കുന്ന​ത് സ്വ​പ്ന പ​ദ്ധ​തി

പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട വ​ട​ക്കെ മ​ല​ബാ​റി​ന്റെ കാ​ത്തി​രി​പ്പാ​ണ് ഇ​ന്ന് സ​ഫ​ല​മാ​കുന്ന​ത്. ത​ല​ശ്ശേ​രി-​മാ​ഹി ബൈ​പാ​സ്‌ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തോ​ടെ മു​ഴ​പ്പി​ല​ങ്ങാ​ട് മു​ത​ൽ അ​ഴി​യൂ​ർ വ​രെ​യു​ള​ള ഗ​താ​ഗ​തം സു​ഗ​മ​മാ​കും. അ​ഞ്ച്‌ ദി​വ​സ​ത്തെ ട്ര​യ​ൽ റ​ണ്ണി​നൊ​ടു​വി​ലാ​ണ് ബൈ​പാ​സ് ഇ​ന്ന് രാ​ഷ്ട്ര​ത്തി​ന് സ​മ​ർ​പ്പി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മു​ഴ​പ്പി​ല​ങ്ങാ​ട്‌ നി​ന്നാ​രം​ഭി​ച്ച്‌ കോ​ഴി​ക്കോ​ട്‌ ജി​ല്ല​യി​ലെ അ​ഴി​യൂ​രി​ൽ അ​വ​സാ​നി​ക്കു​ന്ന​താ​ണ്‌ 18.6 കി​ലോ​മീ​റ്റ​ർ ബൈ​പാ​സ്‌. ത​ല​ശ്ശേ​രി, മാ​ഹി ടൗ​ണു​ക​ളി​ൽ പ്ര​വേ​ശി​ക്കാ​തെ ദേ​ശീ​യ​പാ​ത​വ​ഴി ക​ട​ന്നു​പോ​കാ​ൻ ബൈ​പാ​സ്‌ തു​റ​ക്കു​ന്ന​തോ​ടെ സാ​ധി​ക്കും. ധ​ർ​മ​ടം, ത​ല​ശ്ശേ​രി, മാ​ഹി, വ​ട​ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ബൈ​പാ​സി​ൽ നാ​ല്‌ വ​മ്പ​ൻ പാ​ല​ങ്ങ​ളും ഒ​രു മേ​ൽ​പാ​ല​വു​മു​ണ്ട്‌. 893 കോ​ടി രൂ​പ​യാ​ണ്‌ ബൈ​പാ​സി​ന്‌ മ​തി​പ്പ്‌ ചെ​ല​വ്‌ പ്ര​തീ​ക്ഷി​ച്ച​ത്‌. പൂ​ർ​ത്തി​യാ​വു​മ്പോ​ൾ 1300 കോ​ടി രൂ​പ​യോ​ളം ചെ​ല​വാ​യി. 45 മീ​റ്റ​ർ വീ​തി​യി​ലാ​ണ്‌ റോ​ഡ്‌. ഇ​രു​ഭാ​ഗ​ത്തും 5.5 മീ​റ്റ​ർ വീ​തി​യി​ൽ സ​ർ​വി​സ്‌ റോ​ഡു​മു​ണ്ട്‌. ബൈ​പാ​സി​ൽ നാ​ല്‌ വ​ലി​യ പാ​ല​ങ്ങ​ളും 22 അ​ടി​പ്പാ​ത​യും ഒ​രു മേ​ൽ​പാ​ത​യും ഒ​രു റെ​യി​ൽ​വേ മേ​ൽ​പാ​ല​വു​മു​ണ്ട്‌. ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്റെ കാ​ല​ത്താ​ണ്‌ സ്ഥ​ല​മെ​ടു​പ്പ്‌ പൂ​ർ​ത്തി​യാ​ക്കി 2018ൽ ​പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്‌. ഇ.​കെ.​കെ ഇ​ൻ​ഫ്രാ​സ്‌​ട്ര​ക്‌​ച​ർ ലി​മി​റ്റ​ഡി​നാ​യി​രു​ന്നു ക​രാ​ർ.

ടോ​ൾ പി​രി​വ് ഇ​ന്ന് മു​ത​ൽ

ത​ല​ശ്ശേ​രി-​മാ​ഹി ബൈ​പാ​സി​ലെ ടോ​ൾ പി​രി​വ് ഇ​ന്ന് രാ​വി​ലെ എ​ട്ട് മു​ത​ൽ ആ​രം​ഭി​ക്കും. ഫാ​സ്ടാ​ഗ് സം​വി​ധാ​നം വ​ഴി​യാ​ണ് ടോ​ൾ പി​രി​വ്. ഫാ​സ്ടാ​ഗ് ഇ​ല്ലെ​ങ്കി​ൽ ടോ​ൾ നി​ര​ക്കി​ന്റെ ഇ​ര​ട്ടി തു​ക ന​ൽ​ക​ണം. ഫാ​സ്ടാ​ഗ് എ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം ടോ​ൾ പ്ലാ​സ​യി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്ന് ക​രാ​ർ ക​മ്പ​നി​യാ​യ എ.​വി എ​ൻ​റ​ർ​പ്രൈ​സ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫാ​സ്ടാ​ഗ് റീ​ചാ​ർ​ജ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsThalassery Mahe BypassInaugration
News Summary - inauguration of Thalassery-Mahe bypass
Next Story