Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightതലശ്ശേരിയിൽ...

തലശ്ശേരിയിൽ കഞ്ചാവുമായി പിടിയിലായ രണ്ടുപേർ എക്സൈസ് ഓഫിസ് അടിച്ചുതകർത്തു

text_fields
bookmark_border
two persons caught
cancel
camera_alt

അ​ക്ര​മ​ത്തി​ൽ ത​ക​ർ​ന്ന എ​ക്സൈ​സ് ഓ​ഫി​സ്

ത​ല​ശ്ശേ​രി: എ​ക്സൈ​സ് ഓ​ഫി​സി​ൽ ല​ഹ​രി മാ​ഫി​യ സം​ഘ​ത്തി​ന്റെ അ​ക്ര​മം. ത​ല​ശ്ശേ​രി​യി​ൽ നി​ന്നും ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ ധ​ർ​മ​ടം സ്വ​ദേ​ശി ഖ​ലീ​ൽ, പെ​രി​ങ്ങ​ത്തൂ​ർ സ്വ​ദേ​ശി സു​ൽ​ത്താ​ൻ ജ​മാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. ത​ല​ശ്ശേ​രി എ​ക്സൈ​സ് പ്രി​വ​ൻ​റീ​വ് ഓ​ഫി​സ​ർ സു​ധീ​ർ വാ​ഴ​വ​ള​പ്പി​ലി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​ണ് ത​ല​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ന് മു​ന്നി​ൽ നി​ന്നും ഇ​രു​വ​രെ​യും ക​ഞ്ചാ​വ് സ​ഹി​തം പി​ടി​കൂ​ടു​ന്ന​ത്.

ഖ​ലീ​ലി​ന്റെ കൈ​വ​ശം 18 ഗ്രാ​മും, ജ​മാ​ലി​ന്റെ കൈ​വ​ശം 22 ഗ്രാം ​ക​ഞ്ചാ​വു​മു​ണ്ടാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ ജ​മാ​ലി​ന്റെ കൈ​യി​ൽ നി​ന്നും എ​സ് മോ​ഡ​ൽ ക​ത്തി​യും പി​ടി​കൂ​ടി. അ​റ​സ്റ്റ് ചെ​യ്ത് എ​ക്സൈ​സ് ഓ​ഫി​സി​ലെ​ത്തി​ച്ച​പ്പോ​ൾ പ്ര​തി​യാ​യ ജ​മാ​ൽ അ​ക്ര​മാ​സ​ക്ത​നാ​വു​ക​യും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഓ​ഫി​സി​ലു​ണ്ടാ​യി​രു​ന്ന ക​മ്പ്യൂ​ട്ട​ർ സ്കാ​ന​ർ, പ്രി​ന്റ​ർ, ടേ​ബി​ൾ, പെ​ഡ​സ്റ്റ​ൽ ഫാ​ൻ എ​ന്നി​വ അ​ടി​ച്ചു ത​ക​ർ​ത്തു. തു​ട​ർ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പ്ര​തി​യെ കീ​ഴ​ട​ക്കി​യ​ത്.

അ​സി. എ​ക്സൈ​സ് ഓ​ഫി​സ​ർ സെ​ന്തി​ൽ​കു​മാ​ർ, പ്രി​വ​ൻ​റീ​വ് ഓ​ഫി​സ​ർ വി.​കെ. ഷി​ബു, എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ലി​മേ​ഷ്, വി.​കെ. ഫൈ​സ​ൽ, യു. ​ഷെ​നി​ത്ത് രാ​ജ്, ജ​സ്ന ജോ​സ​ഫ്, എം. ​ബീ​ന എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. വ​നി​ത ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​പ്പോ​ഴാ​യി​രു​ന്നു അ​ക്ര​മം. ക​ഴി​ഞ്ഞ ദി​വ​സ​വം ഖ​ലീ​ലി​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷ​മാ​ണ് വീ​ണ്ടും ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്. ജ​മാ​ൽ പെ​രി​ങ്ങ​ത്തൂ​രി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് അ​ടി​ച്ചു പൊ​ളി​ച്ച കേ​സി​ലും പ്ര​തി​യാ​ണ്. പ്ര​തി​ക​ളെ ന്യൂ​മാ​ഹി പൊ​ലീ​സി​ന് കൈ​മാ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thalasseryexcise officeganjatwo persons
News Summary - In Thalassery, two persons caught with ganja broke the excise office
Next Story