തലശ്ശേരിയിൽ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു
text_fieldsതലശ്ശേരി തലായി ബാലഗോപാല ക്ഷേത്രത്തിൽ കവർച്ച
നടത്തിയ ഭണ്ഡാരം
തലശ്ശേരി: തലായി ബാലഗോപാല ക്ഷേത്രത്തിൽ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്നു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടിനും മൂന്നിനും ഇടയിലാണ് സംഭവമെന്ന് കരുതുന്നു. ഞായറാഴ്ചയാണ് കവർച്ച നടന്ന കാര്യം ക്ഷേത്രം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. ക്ഷേത്രത്തിന് അകത്തെ മതിലിനോട് ചേർന്ന് ഇടത്തും വലത്തുമുള്ള രണ്ട് ഭണ്ഡാരം തകർത്താണ് പണം കവർന്നത്.
ക്ഷേത്രത്തിന് പുറത്തുള്ള ഭണ്ഡാരം കവരാൻ ശ്രമം നടത്തിയെങ്കിലും ലോക്ക് സിസ്റ്റം വേറെയായതിനാൽ പരാജയപ്പെട്ടു. മോഷ്ടാവിന്റെ രൂപവും നീക്കങ്ങളും കൃത്യം നടത്തിയ സമയവും ക്ഷേത്രത്തിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഏക്സോ ബ്ലേഡ് ഉപയോഗിച്ച് ഭണ്ഡാരങ്ങളുടെ പൂട്ട് മുറിച്ചാണ് പണം കവർന്നത്. തലശ്ശേരി പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.
ഒരു മാസം മുമ്പാണ് ക്ഷേത്ര ഭണ്ഡാരം തുറന്നത്. ഇതിന് ശേഷം ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ആഘോഷങ്ങൾ നടന്നിരുന്നു. 50,000 രൂപയോളമെങ്കിലും ഉണ്ടാവുമെന്ന് കണക്കാക്കുന്നതായി ക്ഷേത്രം അധികൃതർ വ്യക്തമാക്കി. ക്ഷേത്രം സെക്രട്ടറി കെ. സന്തോഷ് കുമാർ പൊലീസിൽ പരാതി നൽകി.