ഭാര്യയെ കുത്തിപ്പരിക്കേൽപിച്ച ഭർത്താവ് അറസ്റ്റിൽ
text_fieldsമണികണ്ഠൻ
തലശ്ശേരി: ഭാര്യയെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പിണറായി പാറപ്രം മീത്തലെ കരിന്ത വീട്ടിൽ മഹിജ (45)യെയാണ് ഭർത്താവ് മണികണ്ഠൻ (55) കുത്തിപ്പരിക്കേൽപിച്ചത്. മണികണ്ഠനെ ധർമടം പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
കുടുംബവഴക്കിനെ തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. ബേക്കറിയിൽ ജോലി ചെയ്യുന്ന മഹിജ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു. കോളാട് പാലത്തിന് സമീപത്ത് കാത്തുനിന്ന മണികണ്ഠൻ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. മഹിജയുടെ വയറ്റിലാണ് കുത്തേറ്റത്. അണ്ടലൂർ ഉത്സവത്തിന്റെ ഭാഗമായി കോളാട് പാലത്തിന് സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മയ്യിൽ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ രൂപേഷ് മഹിജയെ ഉടൻതന്നെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചു.
പരിക്ക് ഗുരുതരമായതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് മണികണ്ഠനെ പിടികൂടി ധർമടം പൊലീസിന് കൈമാറിയത്. കുടുംബകലഹം കാരണം മണികണ്ഠനും മഹിജയും എട്ടു മാസമായി മാറിത്താമസിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

