ശ്രീധരൻ ഡോക്ടറുടെ മത്സ്യകൃഷിയിൽ നൂറുമേനി
text_fieldsചൊക്ലിയിലെ ഡോ.എ.പി. ശ്രീധരെൻറ മത്സ്യകൃഷി വിളവെടുപ്പ് ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. രമ്യ ഉദ്ഘാടനം ചെയ്യുന്നു
ചൊക്ലി: പൗരപ്രമുഖനും ചൊക്ലി മെഡിക്കൽ സെൻറർ ആശുപത്രിയിലെ ഡോക്ടറുമായ ഡോ.എ.പി. ശ്രീധരെൻറ മത്സ്യ കൃഷിയുടെ വിളവെടുപ്പ് നടന്നു. കോവിഡ് മാനദണ്ഡമനുസരിച്ചാണ് വിളവെടുപ്പ് നടത്തിയത്. ആറുമാസം മുമ്പ് പിണറായിയിലെ സ്വകാര്യ വ്യക്തിയിൽ നിന്നും കരസ്ഥമാക്കിയ തിലോപ്പി ഇനത്തിൽപെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് വീട്ടുമുറ്റത്ത് നിർമിച്ച കുളത്തിൽ വളർത്തിയത്.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ഡോക്ടർ ദമ്പതികളായ എ.പി. ശ്രീധരനും വസുമതിയും മകൻ ഡോ. സന്ദീപും മത്സ്യകൃഷിക്ക് തുടക്കമിട്ടത്. നാലു മീറ്റർ നീളവും നാലുമീറ്റർ വീതിയും ഒന്നര മീറ്റർ ആഴവുമുള്ള കുളമാണ് സുഹൃത്തുക്കളുടെ സഹായത്തോടെ നിർമിച്ചെടുത്തത്.
കോവിഡ് കാലത്തെ അതിജീവനം കൂടിയാണ് ഈ മത്സ്യകൃഷിയെന്ന് ഡോ.എ.പി. ശ്രീധരൻ പറഞ്ഞു. മത്സ്യകൃഷി വിപുലീകരിക്കാനും ആലോചനയുണ്ടെന്നും ഡോക്ടർ പറഞ്ഞു. 800 മത്സ്യ കുഞ്ഞുങ്ങളെയാണ് വളർത്തിയത്. ഷിഷറീസ് വകുപ്പിെൻറ പ്രചോദനവും തനിക്ക് ലഭിച്ചിട്ടുണ്ട്. മായമില്ലാത്ത പുതിയ മത്സ്യങ്ങളെ പരിസരവാസികൾക്ക് എത്തിക്കുക എന്ന ഒറ്റ ലക്ഷ്യമാണ് മത്സ്യകൃഷിക്ക് പിന്നിലെ ഉദ്ദേശ്യം.
സുഹൃത്തുക്കളായ ശ്യാം കെ. ബാലൻ, ബാബു, വിനീഷ് എന്നിവർ കൃഷിയിലുടനീളം ഒപ്പമുണ്ടായിരുന്നെന്ന് ഡോക്ടർ പറഞ്ഞു. മത്സ്യകൃഷിക്കുപുറമെ വീട്ടുപറമ്പിൽ പലവിധ കാർഷിക ഉൽപന്നങ്ങളും കൃഷിചെയ്യുന്നുണ്ട്. തെൻറ വീട്ടുകുളത്തിൽ നടന്ന മത്സ്യകൃഷി വിളവെടുപ്പിെൻറ ഉദ്ഘാടനം ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. രമ്യ നിർവഹിച്ചു. വി.കെ. രാകേഷ്, ഡോ.എ.പി. ശ്രീധരൻ, ഡോ. വസുമതി, നവാസ് പരത്തീൻറവിട, പി.കെ. വിനീഷ്, റഫീഖ് കുറൂൾ, ടി.ടി.കെ. ശശി, ശ്യാം കെ.ബാലൻ എന്നിവർ സംസാരിച്ചു.