Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightനാടണഞ്ഞ ആശ്വാസത്തിൽ...

നാടണഞ്ഞ ആശ്വാസത്തിൽ ഹാദിൽ

text_fields
bookmark_border
നാടണഞ്ഞ ആശ്വാസത്തിൽ ഹാദിൽ
cancel
camera_alt

ഞാ​യ​റാ​ഴ്ച രാ​ത്രി യു​ക്രെ​യ്നി​ൽ​നി​ന്ന് നാ​ട്ടി​ലെ​ത്തി​യ മു​ഹ​മ്മ​ദ് ഹാ​ദി​ൽ

ക​ണ്ണൂ​ർ: യു​ക്രെ​യ്ൻ യു​ദ്ധ​മു​ഖ​ത്തു​നി​ന്ന് സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ലെ​ത്തി​യ​തി​​ന്റെ ആ​ശ്വാ​സ​ത്തി​ലാ​ണ് മ​യ്യി​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹാ​ദി​ൽ. ഭീ​തി​യു​ടെ​യും ആ​ശ​ങ്ക​യു​ടെ​യും മ​ണി​ക്കൂ​റു​ക​ൾ​ക്ക് അ​റു​തി​യാ​യി തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച ഒ​ന്നോ​ടെ​യാ​ണ് എ​ട്ടേ​യാ​റി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്.

പി.​കെ.​ടി. അ​ബ്ദു​ല്ല​ക്കു​ട്ടി​യു​ടെ മ​ക​നാ​യ ഹാ​ദി​ൽ ഉ​സ്ഗ​റോ​ഡ് മെ​ഡി​ക്ക​ൽ നാ​ഷ​ന​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എം.​ബി.​ബി.​എ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ജ​നു​വ​രി​യി​ലാ​ണ് യു​ക്രെ​യ്നി​ലേ​ക്ക് പോ​യ​ത്. യു​ദ്ധം തു​ട​ങ്ങി​യ​തോ​ടെ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി. ഹം​ഗ​റി​യോ​ട് ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ൽ യു​ദ്ധം കാ​ര്യ​മാ​യി ഉ​സ്ഗ​റോ​ഡ് മേ​ഖ​ല​യെ ബാ​ധി​ച്ചി​രു​ന്നി​ല്ല. ഹോ​സ്റ്റ​ലി​ൽ തു​ട​രേ​ണ്ട​തി​ല്ലെ​ന്നും ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ​നി​ന്ന് അ​റി​യി​ച്ച​താ​യും ഹാ​ദി​ൽ പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച രാ​ത്രി കോ​ള​ജി​​ന്‍റെ ബ​സി​ലാ​ണ് ഹം​ഗ​റി അ​തി​ർ​ത്തി ക​ട​ത്തി​യ​ത്. ഉ​ട​ൻ അ​തി​ർ​ത്തി ക​ട​ക്കാ​നാ​യ​തി​നാ​ലാ​ണ് ര​ക്ഷ​പ്പെ​ടാ​നാ​യ​ത്. വി​മാ​ന​മാ​ർ​ഗം ഞാ​യ​റാ​ഴ്ച രാ​വി​ലെ ഡ​ൽ​ഹി​യി​ലെ​ത്തി. അ​വി​ടെ​നി​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ വി​മാ​ന​ത്തി​ലാ​ണ് കോ​ഴി​ക്കോ​ട്ട് എ​ത്തി​യ​ത്. രാ​ത്രി 12ഓ​ടെ ട്രെ​യി​നി​ൽ ക​ണ്ണൂ​​രി​ലെ​ത്തി. സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ലെ​ത്തി​യ​തി​ൽ ആ​ശ്വാ​സ​മു​ണ്ടെ​ന്നും ഹാ​ദി​ൽ പ​റ​ഞ്ഞു.

മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ യു​ക്രെ​യ്നി​ലെ സാ​ഹ​ച​ര്യം അ​റി​ഞ്ഞ​തോ​ടെ വീ​ട്ടു​കാ​രും ഭീ​തി​യി​ലാ​യെ​ന്നും ദൈ​വ​ത്തി​​ന്‍റെ അ​നു​ഗ്ര​ഹ​ത്താ​ലാ​ണ് മ​ക​ൻ സു​ര​ക്ഷി​ത​നാ​യി നാ​ട​ണ​ഞ്ഞ​തെ​ന്നും പി​താ​വ് അ​ബ്ദു​ല്ല​ക്കു​ട്ടി പ​റ​ഞ്ഞു. യാ​ത്ര​ക്കി​ടെ ടെ​ലി​ഗ്രാ​മി​ൽ ഹാ​ദി​ൽ കു​ടും​ബ​ത്തെ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ബാ​ച്ച് തി​രി​ച്ചാ​ണ് ഉ​സ്ഗ​റോ​ഡി​ൽ​നി​ന്ന് ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ച്ച​ത്. 250 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ആ​ദ്യ ബാ​ച്ചി​ൽ നാ​ട്ടി​ലെ​ത്തി​യ​ത്. ഇ​തി​ൽ ഒ​മ്പ​തു​പേ​രാ​ണ് മ​ല​യാ​ളി​ക​ൾ. അ​ടു​ത്ത ബാ​ച്ച് തി​ങ്ക​ളാ​ഴ്ച എ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SayNoToWar
News Summary - Hadil returned home from ukraine
Next Story