Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightചന്ദ്രയാൻ...

ചന്ദ്രയാൻ ദൗത്യസംഘത്തിൽ കതിരൂർ സ്വദേശി ഗോപിനാഥും

text_fields
bookmark_border
pk gopinath
cancel
camera_alt

പി.​കെ.

ഗോ​പി​നാ​ഥ്

ത​ല​ശ്ശേ​രി: ഇ​ന്ത്യ​യു​ടെ ചാ​ന്ദ്ര പ​ര്യ​വേ​ക്ഷ​ണ സ്വ​പ്ന​ങ്ങ​ൾ​ക്ക് നി​റം പ​ക​ർ​ന്ന് ച​ന്ദ്ര​യാ​ൻ മൂ​ന്ന് കു​തി​ച്ചു​യ​ർ​ന്ന​പ്പോ​ൾ രാ​ജ്യ​ത്തി​നൊ​പ്പം ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ക​തി​രൂ​രി​നും അ​ഭി​മാ​ന നി​മി​ഷം. ചന്ദ്ര​യാ​ൻ ദൗ​ത്യസം​ഘ​ത്തി​ൽ ക​തി​രൂ​ർ സ്വ​ദേ​ശി പി.​കെ. ഗോ​പി​നാ​ഥു​മു​ണ്ട്‌. സം​ഘ​ത്തി​ലെ ലി​ക്വി​ഡ് പ്രൊ​പ്പ​ൽ​ഷ​ൻ സി​സ്റ്റം ക​ൺ​ട്രോ​ൾ വി​ഭാ​ഗ​ത്തി​ലെ സീ​നി​യ​ർ സ​യ​ന്റി​സ്റ്റ്‌ എ​ൻ​ജി​നീ​യ​റാ​യി​രു​ന്നു.

ക​തി​രൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു സ​മീ​പ​മു​ള്ള ഗോ​കു​ലം വീ​ട്ടി​ൽ പി.​കെ. രു​ഗ്മി​ണി​യ​മ്മ​യു​ടെ​യും പ​രേ​ത​നാ​യ വി.​പി. ഗോ​വി​ന്ദ​ൻ ന​മ്പ്യാ​രു​ടെ​യും മ​ക​നാ​ണ്. പൊ​ന്ന്യം സെ​ൻ​ട്ര​ൽ എ​ൽ.​പി. സ്കൂ​ൾ, ക​തി​രൂ​ർ ഗ​വ. ഹൈ​സ്കൂ​ൾ, കൂ​ത്തു​പ​റ​മ്പ്‌ നി​ർ​മ​ല​ഗി​രി കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്രീ ​ഡി​ഗ്രി വ​രെ​യു​ള്ള പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ക​ണ്ണൂ​ർ ഗ​വ. എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് ആ​ദ്യ ബാ​ച്ചി​ൽ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ര​ണ്ടാം റാ​ങ്കോ​ടെ വി​ജ​യം. പ​ഠ​നം ക​ഴി​ഞ്ഞ ഉ​ട​ൻ ഐ.​എ​സ്‌.​ആ​ർ.​ഒ​യിൽ ചേ​ർ​ന്നു. ജോ​ലി ചെ​യ്യു​മ്പോ​ൾ ത​ന്നെ എം ​ടെ​ക്കും പൂ​ർ​ത്തി​യാ​ക്കി. ഇ​രി​ങ്ങ​ണ്ണൂ​ർ സ്വ​ദേ​ശി ഡോ. ​എ​ൻ.​കെ. ശ്രീ​ജ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: സി​ദ്ധാ​ർ​ഥ്, പാ​ർ​വ​തി. തി​രു​വ​നന്ത​പു​ര​ത്തെ മു​ക്കോ​ല​യി​ലാ​ണ് താ​മ​സം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MissionGopinathChandrayaan 3
News Summary - Gopinath a native of Kathirur is also in the Chandrayaan mission team
Next Story