സ്വർണമാല കവർന്ന കേസ്: നാടോടി യുവതികൾ പൊലീസ് കസ്റ്റഡിയിൽ
text_fieldsപ്രതികളായ കാർത്ത്യായനി, നിഷ
തലശ്ശേരി: തട്ടിപ്പു കേസിൽ ജയിലിലായ രണ്ട് നാടോടി യുവതികളെ മാല മോഷണക്കേസിൽ ചോദ്യം ചെയ്യാനായി ന്യൂമാഹി പൊലീസ് കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി. തമിഴ്നാട് തൂത്തുക്കുടിക്കടുത്ത കാർത്ത്യായനി (38), നിഷ (28) എന്നിവരെയാണ് തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് ദിവസത്തേക്ക് ന്യൂ മാഹി പൊലീസ് കസ്റ്റഡിയിൽ നൽകിയത്.
വാഹന യാത്രക്കിടയിൽ അതി വിദഗ് ധമായി സ്ത്രീകളുടെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്ന നാടോടി വനിത തട്ടിപ്പ് സംഘത്തിലെ കണ്ണികളാണിവർ. കഴിഞ്ഞ ഫെബ്രുവരിയിൽ പയ്യന്നൂര്‍ പെരളം ഗ്രാമീണ ബാങ്കിന് സമീപത്ത് നിന്നാണ് ഇരുവരും പിടിയിലായത്.
കൂട്ടാളിയായ പാര്‍വതി (28) യും അന്ന് അറസ്റ്റിലായിരുന്നു. പയ്യന്നൂരിലെത്തിയ തലശ്ശേരി സ്റ്റേഷനിലെ അഡീഷനൽ എസ്.ഐ രൂപേഷിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മൂവരും കുടുങ്ങിയത്.
പയ്യന്നൂർ പൊലീസിന്റെ സഹായത്തോടെ പിടികൂടിയ മൂന്നംഗ സംഘത്തെ അന്ന് തന്നെ തലശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി മൂന്നിന് ബസില്‍ യാത്രചെയ്യവെ തോട്ടുമ്മല്‍ സ്വദേശിനി കമലയുടെ(70) സ്വര്‍ണമാല നഷ്ടപ്പെട്ടിരുന്നു.
ഇവരുടെ എട്ടു പവനോളം തൂക്കം സ്വര്‍ണമാലയാണ് ചോനാടത്തു നിന്നും തലശ്ശേരിയിലേക്കുള്ള യാത്ര മധ്യേ നഷ്ടപ്പെട്ടത്. ഈ കേസിന്റെ അന്വേഷണ ചുമതല എസ്.ഐ രൂപേഷിനായിരുന്നു. പയ്യന്നൂർ കൊഴുമ്മല്‍ മുണ്ടേന്കാവിനടുത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടർന്നാണ് യുവതികളെ പിടികൂടിയത്.
ന്യൂമാഹി പൊലീസ് പരിധിയിലൂടെ ഓട്ടോ യാത്ര നടത്തുന്നതിനിടയിൽ ഒഞ്ചിയം സ്വദേശിനി ലളിതയുടെ അഞ്ചര പവൻ സ്വർണമാല നാടോടി യുവതികൾ തട്ടിയെടുത്തിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനും തെളിവെടുപ്പിനുമാണ് കാർത്ത്യായനിയെയും ദിഷയെന്ന നിഷയെയും ന്യൂ മാഹി പൊലിസ് കസ്റ്റഡിയിൽ വാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

