തലശ്ശേരിയിൽ നാല് എസ് കത്തികളും കത്തിവാളും കണ്ടെടുത്തു
text_fieldsതലശ്ശേരി നിട്ടൂരിൽനിന്ന് പൊലീസ് കണ്ടെടുത്ത ആയുധങ്ങൾ
തലശ്ശേരി: നഗരസഭ പരിധിയിലെ നിട്ടൂരിൽ പൊലീസ് നടത്തിയ തിരച്ചിലിൽ രഹസ്യമായി സൂക്ഷിച്ച മാരകായുധങ്ങൾ കണ്ടെത്തി. ഒരു കത്തിവാളും എസ് ആകൃതിയിലുള്ള നാല് കത്തികളുമാണ് നിട്ടൂർ കൂലോത്തുമ്മലിലെ ആൾപാർപ്പില്ലാത്ത വീട്ടുപറമ്പിൽ നിന്ന് കണ്ടെടുത്തത്.
ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെത്തുടർന്ന് കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡും ധർമടം പൊലീസും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. ബോംബ് സ്ക്വാഡിലെ എസ്.ഐ ബാബു, ധർമടം പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ ശ്രീജിത്ത്, രതീശൻ, സി.പി.ഒമാരായ നിധിൻ, വിനീഷ് എന്നിവരാണ് തിരച്ചിൽ നടത്തിയത്. ആയുധങ്ങൾ ധർമടം പൊലീസ് കസ്റ്റഡിയിലെടുത്തു.

