Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പടക്കം പൊട്ടിത്തെറിച്ച് വിദ്യാർഥിയുടെ വിരലുകൾ അറ്റു

text_fields
bookmark_border
firecracker accident
cancel
camera_alt

representative image

തലശ്ശേരി: കൈയിൽ നിന്ന് പടക്കം പൊട്ടിത്തെറിച്ച് വിദ്യാർഥിയുടെ രണ്ട് വിരലുകൾ ചിതറിത്തെറിച്ചു. തലായി ഗോപാലപേട്ട കുഞ്ഞിക്കടപ്പുറത്തിനടുത്ത ശ്രീകൃഷ്ണ നിവാസിൽ കൃഷ്ണജിത്തിന്റെ (14) വലത് കൈയിലെ വിരലുകളാണ് സ്ഫോടനത്തിൽ ചിതറിത്തെറിച്ചത്.

കൃഷ്ണജിത്തിനെ വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. സ്ഥലത്തെ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ട് കഴിഞ്ഞ് കടപ്പുറത്ത് ശേഷിച്ച പടക്കത്തിൽ ഒന്ന് ശേഖരിച്ച് കൃഷ്ണജിത്ത് തീകൊടുത്തു. ഇത് പൊട്ടാതിരുന്നതോടെ പടക്കം കൈയിലെടുത്ത് പരിശോധിച്ചശേഷം വീണ്ടും തീ കൊടുക്കുന്നതിനിടയിലാണ് പൊട്ടിത്തെറിച്ചത്.

നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികൾ കുട്ടിയെ ഉടൻ മഞ്ഞോടി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോയമ്പത്തൂരിലേക്ക് മാറ്റുകയായിരുന്നു. ടാഗോർ വിദ്യാനികേതൻ സ്കൂൾ ഒമ്പതാം തരം വിദ്യാർഥിയാണ് കൃഷ്ണജിത്ത്. സംഭവത്തിൽ തലശ്ശേരി പൊലീസ് കേസെടുത്തു. അപകടത്തിനിടയാക്കുംവിധം അശ്രദ്ധമായി സ്ഫോടകവസ്തു ഉപയോഗിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - firecracker exploded and student's fingers broken
Next Story