കഫേയിൽ തീപിടിത്തം
text_fieldsതലശ്ശേരി: ചിറക്കര പള്ളിത്താഴ ലണ്ടൻ ബൈറ്റ്സ് കഫേയിൽ തീപിടിത്തം. സ്റ്റോർ റൂമിലെ എ.സിയിൽനിന്നാണ് അഗ്നിബാധയുണ്ടായത്. എ.സിയും ജനറേറ്ററും കത്തിനശിച്ചു. പിറകുവശത്തുനിന്ന് പുക ഉയർന്നതോടെയാണ് ആളുകളുടെ ശ്രദ്ധയിൽപെട്ടത്.
വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. കഫേയോട് ചേർന്ന് ബസ് വർക്ക് ഷോപ്പും തൊട്ടടുത്തായി പെട്രോൾ പമ്പും സ്ഥിതി ചെയ്യുന്നതിനാൽ തീപിടിത്തം പരിസരവാസികളിൽ ഭീതിയുണർത്തി. തലശ്ശേരി അഗ്നിരക്ഷ സേനയുടെ രണ്ട് യൂനിറ്റ് എത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ തീയണച്ചത്. പൊലീസും സ്ഥലത്തെത്തി.
സംഭവത്തെ തുടർന്ന് ചിറക്കര മേഖലയിൽ ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. ചിറക്കര സ്വദേശി ഫാജിഷ് ആസാദിന്റെ ഉടമസ്ഥതയിൽ അടുത്തകാലത്ത് പ്രവർത്തനം തുടങ്ങിയതാണ് ഈ സ്ഥാപനം. സ്റ്റോർ റൂം ഉൾപ്പെടെ കത്തിയതിനാൽ നാലു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

