തലശ്ശേരിയിൽ വരുന്നു എലിവേറ്റഡ് വാക് വേ
text_fieldsതലശ്ശേരി കടല്‍പ്പാലവുമായി ബന്ധിപ്പിക്കുന്ന എലിവേറ്റഡ് വാക് വേ പദ്ധതിയുടെ രൂപരേഖ
തലശ്ശേരി: മണ്ഡലത്തില്‍ കിഫ്ബി സഹായത്തോടെ നടപ്പാക്കുന്ന കടല്‍പ്പാലം എലിവേറ്റഡ് വാക് വേയുടെയും സൈറ്റ് ബ്യൂട്ടിഫിക്കേഷന്റെയും പ്രവൃത്തി ഈ മാസം അവസാനത്തോടെ ടെൻഡര്‍ ചെയ്യും.
സ്പീക്കർ എ.എൻ. ഷംസീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോർപറേഷന് മുഖേന ഇ.പി.സി മോഡിലാണ് പ്രോജക്ട് നടപ്പാക്കുന്നത്.
കടല്‍പ്പാലവുമായി ബന്ധിപ്പിക്കുന്ന എലിവേറ്റഡ് വാക് വേ രാജ്യത്ത് ആദ്യത്തേതാണ് തലശ്ശേരിയില്‍ യാഥാര്‍ഥ്യമാകുന്നത്. എലിവേറ്റഡ് വാക് വേയും കടല്‍പ്പാലം മുതല്‍ ജവഹര്‍ഘട്ട് വരെ ചരിത്രമുറങ്ങുന്ന പ്രദേശത്തിന്റെ സൈറ്റ് ബ്യൂട്ടിഫിക്കേഷനും പൂര്‍ത്തിയാകുന്നത് തലശ്ശേരി പൈതൃക ടൂറിസത്തിന് വലിയ മുതല്‍കൂട്ടാകുമെന്നും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന് സഹായകരമാകുമെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.
കിഫ്ബി സീനിയര്‍ ജനറല്‍ മാനേജര്‍ പി. ഷൈല, കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോർപറേഷന് ജനറല്‍ മാനേജര്‍ ശോഭ, ചീഫ് എൻജിനിയര്‍ പ്രകാശ് ഇടിക്കുള, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന് നായര്‍, അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ എം. കുഞ്ഞുമോന്, അര്ജ്ജുന് എസ്.കെ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

