Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightകലാമാമാങ്കത്തിന്...

കലാമാമാങ്കത്തിന് തലശ്ശേരിയിൽ ഇന്ന് അരങ്ങുണരും

text_fields
bookmark_border
കലാമാമാങ്കത്തിന് തലശ്ശേരിയിൽ ഇന്ന് അരങ്ങുണരും
cancel
camera_alt

കണ്ണൂർ റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകീട്ട് നഗരത്തിൽ നടന്ന വിളംബര ഘോഷയാത്ര

ത​ല​ശ്ശേ​രി: ക​ണ്ണൂ​ർ റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ത​ല​ശ്ശേ​രി​യി​ൽ ഇ​ന്ന് തു​ട​ക്കം. കൗ​മാ​ര​ക്കാ​രു​ടെ ക​ലാ മാ​മാ​ങ്ക​ത്തി​ന് പൈ​തൃ​ക ന​ഗ​രി ഒ​രു​ങ്ങി. രാ​ഗ താ​ള ഭാ​വ ല​യ​ങ്ങ​ളു​ടെ സ​മ​ന്വ​യ പ്ര​ക​ട​ന​ങ്ങ​ളാ​ൽ ഇ​നി​യു​ള്ള അ​ഞ്ച് നാ​ൾ ന​ഗ​രം ശ​ബ്ദ​മു​ഖ​രി​തം. 15 ഉ​പ​ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 8369 വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​ത്തി​നെ​ത്തും. 17 വേ​ദി​ക​ളാ​ണ് മ​ത്സ​ര​ത്തി​നാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഏ​ഴ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 309 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. പൂ​ർ​ണ​മാ​യും ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ച്ചാ​യി​രി​ക്കും ക​ലോ​ത്സ​വം. മ​ത്സ​രാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, സം​ഘാ​ട​ക​ർ ഉ​ൾ​പ്പെ​ടെ ദി​വ​സ​വും 5000 പേ​ർ​ക്കു​ള്ള ഉ​ച്ച​ഭ​ക്ഷ​ണം പാ​യ​സം സ​ഹി​തം വി​ള​മ്പും. കാ​യ്യ​ത്ത് റോ​ഡി​ലെ ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് ഊ​ട്ടു​പു​ര​യും ഭ​ക്ഷ​ണം വി​ള​മ്പു​ന്ന​തും.

ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള യു.​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി പ്ര​തി​ഭ​ക​ളാ​ണ് അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് സേ​ക്ര​ഡ്‌ ഹാ​ർ​ട്ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ നി​ർ​വ​ഹി​ക്കും. കെ.​പി. മോ​ഹ​ന​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ. ​സു​ധാ​ക​ര​ൻ എം.​പി, എം.​എ​ൽ.​എ മാ​രാ​യ കെ.​കെ. ശൈ​ല​ജ, എം. ​വി​ജി​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​വും.

സ​മാ​പ​ന സ​മ്മേ​ള​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി നി​ർ​വ​ഹി​ക്കും. രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി. ​സ​ന്തോ​ഷ് കു​മാ​ർ എം.​പി, ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം.​എ​ൽ.​എ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.

ജി​ല്ല ക​ല​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക​സ​മി​തി വ​ർ​ക്കി​ങ് ചെ​യ​ർ​മാ​ൻ കെ.​എം. ജ​മു​നാ​റാ​ണി, ക​ണ്ണൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ എ.​പി. അം​ബി​ക, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ടി.​വി. സ​ഖീ​ഷ്, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ വി.​വി. ര​തീ​ഷ്, ഭ​ക്ഷ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ സി.​വി. അ​ബ്ദു​ൽ ജ​ലീ​ൽ, റി​സ​പ്ഷ​ൻ ക​ൺ​വീ​ന​ർ സി​ദ്ദീ​ഖ് കൂ​ട​ത്തി​ൽ, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ വി.​പി. പ്രേ​മ​രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


വി​ളം​ബ​ര ഘോ​ഷ​യാ​ത്ര

ക​ലോ​ത്സ​വ​ത്തി​ന്റെ വ​ര​വ​റി​യി​ച്ച് തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ന​ഗ​ര​ത്തി​ൽ ബാ​ൻഡ് വാ​ദ്യ​ത്തി​ന്റെ അ​ക​മ്പ​ടി​യോ​ടെ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ത്തി. വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള​ള എ​സ്.​പി.​സി, എ​ൻ.​സി.​സി, സ്കൗ​ട്ട്, എ​ൻ.​എ​സ്.​എ​സ് വി​ഭാ​ഗ​മ​ട​ക്ക​മു​ള​ള നൂ​റു ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഘോ​ഷ​യാ​ത്ര​യി​ൽ അ​ണി​നി​ര​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ കെ.​എം. ജ​മു​നാ​റാ​ണി, വൈ​സ് ചെ​യ​ർ​മാ​ൻ വാ​ഴ​യി​ൽ ശ​ശി, ക​ണ്ണൂ​ർ ഡി.​ഡി.​ഇ എ.​പി. അം​ബി​ക, സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. കോ​ട്ട പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച് ഗ​വ. ബ്ര​ണ്ണ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ​മാ​പി​ച്ചു.


ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം

ക​ണ്ണൂ​ർ റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം ഗ​വ. ബ്ര​ണ്ണ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ എ.​പി. അം​ബി​ക നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാം​ഗം ഫൈ​സ​ൽ പു​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി. പി. ​ഷ​മീ​ർ, കെ. ​ഇ​സ്മാ​യി​ൽ, പി. ​ബ​ഷീ​ർ, വി.​പി. ഫൈ​സ​ൽ, ഒ.​പി. മു​ഹ​മ്മ​ദ്, വി.​വി. ഉ​സ്മാ​ൻ, ഫൈ​സ​ൽ ച​ക്ക​ര​ക്ക​ല്ല്, പി.​പി. സി​ദ്ദീ​ഖ്, ടി.​കെ. സു​നീ​ർ, അ​ബൂ​ബ​ക്ക​ർ കീ​ത്തേ​ട​ത്ത്, എ​ൻ. നൗ​ഷി​ഖ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.


മ​ത്സ​ര വേ​ദി​ക​ൾ

ചൊ​വ്വാ​ഴ്ച ര​ച​ന മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത് സേ​ക്ര​ഡ് ഹാ​ർ​ട്ട് ഗേ​ൾ​സ് എ​ച്ച്.​എ​സ്.​എ​സി​ലാ​ണ്. ഈ ​ദി​വ​സം അ​ഞ്ച് വേ​ദി​ക​ളി​ലാ​യി (വേ​ദി 1, വേ​ദി 7, വേ​ദി 8, വേ​ദി 9, വേ​ദി 15) സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. ഗ​വ. ബ്ര​ണ്ണ​ൻ എ​ച്ച്.​എ​സ്.​എ​സ് (വേ​ദി 1,9), സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ച്ച്.​എ​സ്.​എ​സ് (വേ​ദി 2,3 ), സെ​ന്റ് ജോ​സ​ഫ്സ്‌ എ​ച്ച്.​എ​സ്‌.​എ​സ് (വേ​ദി 4,5,6), ബി.​ഇ.​എം.​പി എ​ച്ച്.​എ​സ്.​എ​സ് (വേ​ദി 7,8), ഗ​വ.​എ​ൽ.​പി.​എ​സ് ത​ല​ശ്ശേ​രി (വേ​ദി 10), എം.​എം.​എ​ച്ച്.​എ​സ്.​എ​സ് ത​ല​ശ്ശേ​രി (വേ​ദി 11,12,13), ച​ന്തു​മേ​നോ​ൻ സ്‌​മാ​ര​ക വ​ലി​യ​മാ​ടാ​വി​ൽ ഗ​വ. യു.​പി.​എ​സ് (വേ​ദി 14), ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് ചി​റ​ക്ക​ര (വേ​ദി 15), ചി​റ​ക്ക​ര കു​ഞ്ഞാം​പ​റ​മ്പ യു.​പി.​എ​സ് (വേ​ദി 16), ചി​റ​ക്ക​ര ഗ​വ. അ​യ്യ​ല​ത്ത് യു.​പി സ്‌​കൂ​ൾ (വേ​ദി 17) ബാ​ൻഡ് മേ​ളം വെ​ള​ളി​യാ​ഴ്ച രാ​വി​ലെ 9.30ന് ​ത​ല​ശ്ശേ​രി ചാ​ലി​ൽ സെ​ന്റ് പീ​റ്റേ​ർ​സ് യു.​പി സ്‌​കൂ​ളി​ൽ ന​ട​ക്കും.


ഭക്ഷണപ്പുര സജ്ജം

ത​ല​ശ്ശേ​രി: ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്റെ പാ​ച​ക​പ്പു​ര​യു​ടെ പാ​ലു​കാ​ച്ച​ൽ ക​ർ​മം ക​ണ്ണൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ എ.​പി. അം​ബി​ക നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​എം. ജ​മു​നാ​റാ​ണി, ഡി.​ഇ.​ഒ ച​ന്ദ്രി​ക, എ.​ഇ.​ഒ​മാ​രാ​യ ഇ.​പി. സു​ജാ​ത, കെ. ​സു​നി​ൽ, വി.​കെ. സു​ധി, ഭ​ക്ഷ​ണ​ക്ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. സോ​ന, ക​ൺ​വീ​ന​ർ സി.​വി.​എ. ജ​ലീ​ൽ, വി​ദ്യാ​കി​ര​ണം കോ​ഓ​ഡി​നേ​റ്റ​ർ കെ.​സി. സു​ധീ​ർ, വി. ​മ​ണി​ക​ണ്ഠ​ൻ, യു.​കെ. ബാ​ല​ച​ന്ദ്ര​ൻ, പി.​പി. ഹ​രി​ലാ​ൽ, കെ. ​രാ​ജേ​ഷ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThalasseryKannur NewsDistrict School Art fest
News Summary - Kalamamangam will be staged in Thalassery today
Next Story