Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightജനവിധി തേടാൻ ദമ്പതികൾ

ജനവിധി തേടാൻ ദമ്പതികൾ

text_fields
bookmark_border
ജനവിധി തേടാൻ ദമ്പതികൾ
cancel
camera_alt

ശബ്നം, അഫ്സൽ 

ത​ല​ശ്ശേ​രി: ദ​മ്പ​തി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് അ​ങ്ക​ത്തി​ന്. ഡി.​വൈ.​എ​ഫ്.െ​എ നേ​താ​ക്ക​ളാ​യ എ. ​മു​ഹ​മ്മ​ദ് അ​ഫ്സ​ലും ഭാ​ര്യ പി.​പി. ശ​ബ്ന​വു​മാ​ണ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​റ​ങ്ങു​ന്ന​ത്. ര​ണ്ടു പേ​ർ​ക്കും ഇ​ത് ക​ന്നി മ​ത്സ​രം. ക​ണ്ണൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ക​തി​രൂ​ർ ഡി​വി​ഷ​നി​ലാ​ണ് അ​ഫ്സ​ൽ മ​ത്സ​രി​ക്കു​ന്ന​ത്. ശ​ബ്നം പാ​നൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലേ​ക്കും. പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന ഇ​രു​വ​രും പ്ര​ചാ​ര​ണം തു​ട​ങ്ങി.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ഒ​മ്പ​തി​നാ​ണ് അ​ഫ്സ​ലും ശ​ബ്ന​വും വി​വാ​ഹി​ത​രാ​യ​ത്. ക​ണ്ണൂ​ർ യൂ​നി​വേ​ഴ്സി​റ്റി യൂ​നി​യ​ൻ മു​ൻ ചെ​യ​ർ​മാ​നാ​യി​രു​ന്ന ക​തി​രൂ​ർ സ്വ​ദേ​ശി അ​ഫ്സ​ൽ നി​ല​വി​ൽ ഡി.​വൈ.​എ​ഫ്.െ​എ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​ണ്. എ​സ്.​എ​ഫ്.െ​എ മു​ൻ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്നു.

മാ​ഹി ശ്രീ​നാ​രാ​യ​ണ കോ​ള​ജി​ൽ ബി.​എ​ഡി​ന് പ​ഠി​ക്കു​ക​യാ​ണ് ശ​ബ്നം. ഡി.​വൈ.​എ​ഫ്.െ​എ പാ​നൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗ​മാ​ണ്. പാ​നൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ പ​തി​നാ​റാം വാ​ർ​ഡി​ലാ​ണ് ശ​ബ്നം മ​ത്സ​രി​ക്കു​ന്ന​ത്. പു​ല്ലൂ​ക്ക​ര മു​ക്കി​ൽ​പീ​ടി​ക സ്വ​ദേ​ശി​നി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local body election 2020Couple candidates
News Summary - Couple competing in local body election
Next Story