Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightകൂ​ച്ച് ബി​ഹാ​ർ...

കൂ​ച്ച് ബി​ഹാ​ർ ട്രോ​ഫി ക്രി​ക്ക​റ്റ്: കേ​ര​ള​ത്തെ ന​യി​ക്കാ​ൻ വ​രു​ൺ നാ​യ​നാ​ർ; താ​രോ​ദ​യ​മാ​യി ഷോ​ൺ പ​ച്ച

text_fields
bookmark_border
കൂ​ച്ച് ബി​ഹാ​ർ ട്രോ​ഫി ക്രി​ക്ക​റ്റ്: കേ​ര​ള​ത്തെ ന​യി​ക്കാ​ൻ വ​രു​ൺ നാ​യ​നാ​ർ; താ​രോ​ദ​യ​മാ​യി ഷോ​ൺ പ​ച്ച
cancel
camera_alt

വ​രു​ൺ നാ​യ​നാ​ർ, ഷോ​ൺ പ​ച്ച


ത​ല​ശ്ശേ​രി: ന​വം​ബ​ർ 29 മു​ത​ൽ വ​ദോ​ദ​ര​യി​ൽ ആ​രം​ഭി​ക്കു​ന്ന 19 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​രു​ടെ കൂ​ച്ച് ബി​ഹാ​ർ ട്രോ​ഫി ക്രി​ക്ക​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള കേ​ര​ള ടീ​മി​നെ ക​ണ്ണൂ​ർ​ക്കാ​ര​നാ​യ വ​രു​ൺ നാ​യ​നാ​ർ ന​യി​ക്കും. കേ​ര​ള ടീ​മി​ലേ​ക്ക് പു​ത്ത​ൻ താ​രോ​ദ​യ​മാ​യി ക​ണ്ണൂ​ർ​ക്കാ​ര​നാ​യ ഷോ​ൺ പ​ച്ച​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​ലൈ​റ്റ് ഗ്രൂ​പ് ബി​യി​ൽ ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ, ഡ​ൽ​ഹി, ച​ണ്ഡീ​ഗ​ഢ്, സൗ​രാ​ഷ്​​ട്ര എ​ന്നീ ടീ​മു​ക​ളു​മാ​യി​ട്ടാ​ണ് കേ​ര​ള​ത്തി​െൻറ മ​ത്സ​രം.

2019ൽ 19 ​വ​യ​സ്സി​ന് താ​ഴെ​യു​ള്ള ഇ​ന്ത്യ​ൻ ടീം ​അം​ഗ​മാ​യി​രു​ന്നു വ​രു​ൺ. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ ഇ​ന്ത്യ ഒ​മ്പ​ത് വി​ക്ക​റ്റി​ന് വി​ജ​യി​ച്ച ആ ​മ​ത്സ​ര​ത്തി​ൽ വ​രു​ൺ പു​റ​ത്താ​കാ​തെ 19 റ​ൺ​സ് നേ​ടി​യി​രു​ന്നു. ഇ​താ​ദ്യ​മാ​യ​ല്ല, വ​രു​ൺ കേ​ര​ള ടീ​മി​നെ ന​യി​ക്കു​ന്ന​ത്. അ​ണ്ട​ർ 14, അ​ണ്ട​ർ 16 എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലും കേ​ര​ള​ത്തെ വ​രു​ൺ ന​യി​ച്ചി​ട്ടു​ണ്ട്. 2016ൽ ​ത​ല​ശ്ശേ​രി കോ​ണോ​ർ​വ​യ​ൽ ക്രി​ക്ക​റ്റ് സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഉ​ത്ത​ര​മേ​ഖ​ല അ​ണ്ട​ർ 14 ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറി​ൽ കാ​സ​ർ​കോ​ടി​നെ​തി​രെ ക​ണ്ണൂ​രി​െൻറ വി​ജ​യ​ത്തി​ൽ മി​ന്നു​ന്ന പ്ര​ക​ട​ന​വു​മാ​യി​ട്ടാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം.

വ​ലം കൈ​യ​ൻ ബാ​റ്റ്സ്മാ​നാ​യ വ​രു​ൺ മി​ക​ച്ച വി​ക്ക​റ്റ് കീ​പ്പ​ർ കൂ​ടി​യാ​ണ്. കൂ​ത്തു​പ​റ​മ്പ് ക​ര​ൽ കു​ടും​ബാം​ഗ​മാ​യ ദീ​പ​ക് ക​ര​ലി​െൻറ​യും പ​യ്യ​ന്നൂ​ർ വേ​ങ്ങ​യി​ൽ കു​ടും​ബാം​ഗ​മാ​യ പ്രി​യ​യു​ടെ​യും മ​ക​നാ​ണ്. വ​രു​ൺ നാ​യ​നാ​ർ ജ​നി​ച്ച​ത് പ​യ്യ​ന്നൂ​രാ​ണെ​ങ്കി​ലും വ​ള​ർ​ന്ന​ത് ദു​ബൈ​യി​ലാ​ണ്. ഇ​താ​ദ്യ​മാ​യാ​ണ് ഷോ​ൺ പ​ച്ച സം​സ്ഥാ​ന ടീ​മി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ഉ​ത്ത​ര​മ​ഖ​ല ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി അം​ഗ​മാ​യി​രു​ന്നു. 2019 നാ​ഷ​ന​ൽ സ്കൂ​ൾ ഗെ​യിം​സി​ൽ 17 വ​യ​സ്സി​ന് താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ സം​സ്ഥാ​ന സ്കൂ​ൾ ടീം ​താ​ര​മാ​യി​രു​ന്നു. അ​ണ്ട​ർ 14, അ​ണ്ട​ർ 16, അ​ണ്ട​ർ 19 ജി​ല്ല ടീ​മി​ലെ സ്ഥി​ര​സാ​ന്നി​ധ്യ​മാ​ണ്. ജി​ല്ല ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ ടെ​ലി​ച്ച​റി ടൗ​ൺ ക്രി​ക്ക​റ്റ് ക്ല​ബി​ന് വേ​ണ്ടി ക​ളി​ച്ചി​രു​ന്നു. ക​ണ്ണൂ​ർ അ​ഴീ​ക്കോ​ട് വ​ൻ​കു​ള​ത്ത് വ​യ​ലി​ൽ ഹ​രി​തം വീ​ട്ടി​ൽ സ​ന്തോ​ഷ് പ​ച്ച​യു​ടെ​യും സി​ന്ധു​വി​െൻറ​യും മ​ക​നാ​ണ്. ക​ണ്ണൂ​ർ സെൻറ് മൈ​ക്കി​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ന്ത്ര​ണ്ടാം ത​രം വി​ദ്യാ​ർ​ഥി​യാ​ണ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cooch Behar Trophyvarun nayanar
News Summary - Cooch Behar Trophy Cricket: varun nayanar to lead Kerala
Next Story