സിവിൽ സർവിസ് പരീക്ഷ: തലശ്ശേരി സ്വദേശിക്ക് 682ാം റാങ്ക്
text_fieldsഎം.പി. റഷീഖ്
തലശ്ശേരി: സിവിൽ സർവിസ് പരീക്ഷയിൽ തലശ്ശേരി സ്വദേശി എം.പി. റഷീഖിന് 682ാം റാങ്ക്. നാലാമത്തെ പരിശ്രമത്തിലാണ് സിവിൽ സർവിസിൽ വിജയം കരസ്ഥമാക്കാൻ സാധിച്ചത്.
തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു പഠനത്തിന് ശേഷം കാലിക്കറ്റ് എൻ.ഐ.ടിയിൽനിന്നു മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക് നേടി. തിരുവനന്തപുരം എൻലൈറ്റ് ഐ.എ.എസ് അക്കാദമിയിൽനിന്നാണ് പരിശീലനം നേടിയത്. ഡൽഹി നോയിഡ ആസ്ഥാനമായുള്ള ഫിസിക്സ് വാല എജുടെക് യുനീകോണിലാണ് ജോലിചെയ്യുന്നത്. സിവിൽ സർവിസ് പരീക്ഷക്ക് ഫിലോസഫിയാണ് ഓപ്ഷനൽ വിഷയമായി തെരഞ്ഞെടുത്തത്.
മുഴപ്പിലങ്ങാട് എ.കെ.ജി റോഡിൽ റാണിയാസിൽ എൻ.കെ റഫീഖിന്റെയും എം.പി. റസിയയുടെയും മകനാണ്. ഭാര്യ: ഡോ. നൗഫിറ. റഷാദ് (ടാക്സ് ആൻഡ് പ്രഫഷനൽ അക്കൗണ്ടിങ്), റംസി (എൻജിനീയർ, ഖത്തർ), റഫാഹ് (തുർക്കിയ), റാണിയ (പ്ലസ്ടു വിദ്യാർഥിനി) എന്നിവർ സഹോദരങ്ങളാണ്.