Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_right15കാ​രി​യെ...

15കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു

text_fields
bookmark_border
kerala police
cancel

ത​ല​ശ്ശേ​രി: 15കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പൊ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​ല​ശ്ശേ​രി ഗു​ഡ്സ് ഷെ​ഡ് റോ​ഡി​ലെ ഷ​റാ​റ ബം​ഗ്ലാ​വി​ൽ ഉ​ച്ചു​മ്മ​ൽ കു​റു​വാ​ങ്ക​ണ്ടി ഷ​റ​ഫു​ദ്ദീ​ൻ (68) ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട കേ​സി​ലാ​ണ് ധ​ർ​മ​ടം പൊ​ലീ​സ്, അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

വീ​ടും പ​ണ​വും വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്ന​ത്. കേ​സി​ൽ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളാ​ണ്. ഇ​വ​രാ​ണ് മൂ​ന്നാം പ്ര​തി​യാ​യ ഷ​റ​ഫു​ദ്ദീ​ന് മു​ന്നി​ൽ പെ​ൺ​കു​ട്ടി​യെ എ​ത്തി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യി​ലാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

മാ​ർ​ച്ച് 25നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കേ​സി​ൽ മൂ​ന്നു​പേ​ർ​ക്കും നേ​ര​ത്തെ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 35 സാ​ക്ഷി​ക​ളു​ള്ള കേ​സി​ൽ തൊ​ണ്ടി​മു​ത​ലാ​യി മൊ​ബൈ​ൽ ഫോ​ൺ ഉ​ൾ​പ്പെ​ടെ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. നൂ​റ് പേ​ജു​ള്ള കു​റ്റ​പ​ത്ര​മാ​ണ് ധ​ർ​മ​ടം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​പി. സു​മേ​ഷ് സ​മ​ർ​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape
News Summary - Chargesheet filed in rape case
Next Story