Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightതലശ്ശേരി കല്യാണി...

തലശ്ശേരി കല്യാണി നിവാസിലുണ്ട് ഓർമയിലെ ചാച്ചാജി

text_fields
bookmark_border
chachaji
cancel
camera_alt

തലശ്ശേരി കല്യാണി നിവാസിലെ

ചുവരിലുള്ള നെഹ്റുവിന്റെ ഫോട്ടോ

ത​ല​ശ്ശേ​രി: ഇ​ന്ന് ന​വം​ബ​ർ 14, കു​ട്ടി​ക​ളു​ടെ വി​ശേ​ഷ​ദി​വ​സം. സ്വത​ന്ത്ര ഇ​ന്ത്യ​യു​ടെ ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്റെ ജ​ന്മ​ദി​നം. നെ​ഹ്റു മ​ൺ​മ​റ​ഞ്ഞ് വ​ർ​ഷ​ങ്ങ​ളാ​യെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വ​ൻ​തു​ടി​ക്കു​ന്ന ഒ​രു ഓ​ർ​മ​ച്ചി​ത്രം ത​ല​ശ്ശേ​രി​യി​ലു​ണ്ട്.

ത​ല​ശ്ശേ​രി-​ക​ണ്ണൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ ജി​ല്ല കോ​ട​തി​ക്കും കോ​ണോ​ർ​വ​യ​ൽ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​നു​മി​ട​യി​ൽ ഗ​വ. ട്രെ​യി​നി​ങ് കോ​ള​ജ് വി​മ​ൻ​സ് ഹോ​സ്റ്റ​ലി​ന് മു​ന്നി​ലെ ക​ല്യാ​ണി നി​വാ​സ് എ​ന്ന ഇ​രു​നി​ല വീ​ടി​ന്റെ കോ​ലാ​യ​യു​ടെ ചു​വ​രി​ലാ​ണ് ഈ ​അ​പൂ​ർ​വ ചി​ത്രം.

ഫോ​​േട്ടാ​യി​ലെ കൗ​തു​കം

ഉ​ടു​പ്പി​ൽ റോ​സാ​പ്പൂ തി​രു​കി സു​സ്മേ​ര വ​ദ​ന​നാ​യി​രി​ക്കു​ന്ന ചാ​ച്ചാ​ജി​യ​ല്ല ഇ​ത്. സം​ഗീ​ത​സ​ദ​സ്സി​ൽ മൃ​ദം​ഗം വാ​യി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു ചി​ത്രം ക​ണ്ട​വ​രു​ടെ ധാ​ര​ണ.

ച​രി​ത്ര​വും കൗ​തു​ക​വും യാ​ദൃച്ഛി​ക​ത​യും ഇ​ഴ​ചേ​രു​ന്ന കു​റേ കാ​ര്യ​ങ്ങ​ൾ ഈ ​ചി​ത്ര​ത്തി​ന് പ​റ​യാ​നു​ണ്ട്. 1955 ജ​നു​വ​രി​യി​ൽ ചെ​ന്നൈ ആ​വ​ടി​യി​ലെ എ.​ഐ.​സി.​സി സ​മ്മേ​ള​ന​വേ​ദി. കോ​ൺ​ഗ്ര​സി​ൽ സോ​ഷ്യ​ലി​സം ന​ട​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് ച​ർ​ച്ച. നെ​ഹ്റു​വാ​യി​രു​ന്നു അ​വ​താ​ര​ക​ൻ. വി​ഷ​യം ഗൗ​ര​വ​മാ​യി ച​ർ​ച്ച ചെ​യ്യു​ന്ന​തി​നി​ട​യി​ൽ മു​ൻ​നി​ര​യി​​ലെ പ്ര​തി​നി​ധി​ക​ളി​ൽ പ​ല​രും ഉ​റ​ക്ക​ത്തി​ലാ​യി.

ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട് പ്ര​കോ​പി​ത​നാ​യ നെ​ഹ്റു അ​ടു​ത്തു​ണ്ടാ​യി​രു​ന്ന ഉ​രു​ള​ൻ ത​ല​യ​ണ എ​ടു​ത്തു അ​വ​രെ എ​റി​യാ​ൻ നോ​ക്കി. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പ്ര​മു​ഖ പ്ര​സ് ഫോ​ട്ടാ​ഗ്ര​ഫ​ർ കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി ഇ.​വി. രാ​മ​സ്വാ​മി​യു​ടെ കാ​മ​റ​യി​ൽ ഈ ​ദൃ​ശ്യം പ​തി​ഞ്ഞു. ച​രി​ത്ര​ത്തി​ലി​ടം പി​ടി​ച്ച ഈ ​ചി​ത്ര​ത്തി​ന് പി​ന്നാ​ലെ ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ അ​വാ​ർ​ഡു​ക​ൾ രാ​മ​സ്വാ​മി​യെ തേ​ടി​യെ​ത്തി.

ഫോ​ട്ടോ ത​ല​ശ്ശേ​രി​യി​ലേ​ക്ക്

ത​ല​ശ്ശേ​രി​ക്കാ​ര​നാ​യ ഗ്രേ​റ്റ് ബോം​ബെ സ​ർ​ക്ക​സ് ഉ​ട​മ കെ.​എം. ബാ​ല​ഗോ​പാ​ല​ന്റെ അ​ടു​ത്ത സു​ഹൃ​ത്താ​യി​രു​ന്നു ഇ.​വി. രാ​മ​സ്വാ​മി. നെ​ഹ്റു​വി​ന്റെ അ​പൂ​ർ​വ ഫോ​ട്ടോ​യു​ടെ ഒ​റി​ജി​ന​ൽ ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് പ്രി​ൻ​റ് രാ​മ​സ്വാ​മി ബാ​ല​ഗോ​പാ​ല​ന് ഒ​രു വൈ​മ​ന​സ്യ​വും കൂ​ടാ​തെ കൈ​മാ​റി.

അ​ങ്ങ​നെ​യാ​ണ് ഫോ​ട്ടോ ത​ല​ശ്ശേ​രി​യി​ലെ ക​ല്യാ​ണി നി​വാ​സി​ലെ​ത്തി​യ​ത്. 1960ലാ​ണ് ക​ല്യാ​ണി നി​വാ​സ് നി​ർ​മി​ച്ച​ത്. സ​ർ​ക്ക​സു​മാ​യു​ള​ള ഊ​രു​ചു​റ്റ​ലി​നി​ട​യി​ലാ​ണ് ബാ​ല​ഗോ​പാ​ൽ കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ രാ​മ​സ്വാ​മി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യ​ത്. കോ​ൺ​ഗ്ര​സ് കു​ടും​ബ​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്റേ​ത്.

എ.​കെ.​ജി, ഇ.​എം.​എ​സ്, എ.​കെ. ആ​ൻ​റ​ണി, ബ്രി​ട്ട​നി​ലെ മു​ൻ ഇ​ന്ത്യ​ൻ ഹൈ ക​മീ​ഷ​ണ​ർ ഡോ.​സെ​യ്ദ് മു​ഹ​മ്മ​ദ് എ​ന്നി​വ​ര​ട​ക്ക​മു​ള​ള​വ​ർ വീ​ട്ടി​ൽ വ​ന്ന​പ്പോ​ൾ നെ​ഹ്റു​വി​ന്റെ ഫോ​ട്ടോ ക​ണ്ട് വി​സ്മ​യി​ച്ച​ത് ബാ​ല​ഗോ​പാ​ല​ന്റെ മ​ക​ൻ അ​ഡ്വ.​കെ.​എം. പ്ര​ദീ​പ് നാഥി​ന് ഇ​ന്നും ഓ​ർ​മ​യി​ലു​ണ്ട്. ത​ല​ശ്ശേ​രി - ക​ണ്ണൂ​ർ കോ​ട​തി​ക​ളി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നാ​ണ് പ്ര​ദീപ് നാഥ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsChildren's DayChachaji
News Summary - Chachaji is in the Thalassery Kalyani Nivas
Next Story