അധ്യാപികയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന കേസ്: പഞ്ചായത്ത് സെക്രട്ടറിക്ക് ജാമ്യം
text_fieldsതലശ്ശേരി: നരിക്കോട് മല ഗവ. എൽ.പി സ്കൂൾ അധ്യാപിക എം.കെ. ബീനയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്ന കേസിൽ തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് സെക്രട്ടറി ടി.പി. മുസ്തഫക്ക് കോടതി ജാമ്യം അനുവദിച്ചു.തിങ്കളാഴ്ച ജില്ല കോടതിയിൽ കീഴടങ്ങിയ പ്രതിക്ക് ചൊവ്വാഴ്ചയാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്. 50,000 രൂപയുടെ രണ്ടാൾ ജാമ്യം അനുവദിക്കുകയായിരുന്നു. അഡ്വ. കെ. വിശ്വൻ മുഖേനയാണ് റിമാൻഡിലുള്ള മുസ്തഫ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്.
സ്കൂൾ കെട്ടിടത്തിെൻറ അപകടാവസ്ഥ അറിയിക്കാനാണ് പ്രധാനാധ്യാപികയുടെ ചുമതലവഹിക്കുന്ന ബീന പഞ്ചായത്ത് ഓഫിസിലെത്തിയത്. ഈ സമയത്താണ് ജാതിപ്പേര് വിളിച്ചതെന്നാണ് ബീനയുടെ പരാതി. സംഭവത്തിൽ കൊളവല്ലൂർ പൊലീസ് കേസെടുത്തിരുന്നു.

