വഴിതടയൽ സമരം; സംഘ്പരിവാർ നേതാക്കൾക്കെതിരെ കേസ്
text_fieldsതലശ്ശേരി: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ അണ്ടലൂർ കാവിനടുത്ത് റോഡിൽ കൂട്ടംചേർന്ന് കുത്തിയിരുന്ന് മാർഗതടസ്സം സൃഷ്ടിച്ചതിന് സംഘ്പരിവാർ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ ധർമടം പൊലീസ് കേസെടുത്തു.
നേതാക്കളായ വി. മണിവർണൻ, പി.വി. ശ്യാംമോഹൻ, ഇ.വി. അഭിലാഷ്, ദിവ്യ ചെള്ളത്ത്, വി. പ്രീജ, എ. ജിനചന്ദ്രൻ, സി. സുജേഷ് തുടങ്ങി തിരിച്ചറിഞ്ഞ 15പേർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 200 ആളുകൾക്കെതിരെയാണ് പൊലീസ് സ്വമേധയ കേസെടുത്തത്.
അണ്ടലൂർ കാവിലേക്ക് വെള്ളിയാഴ്ച നാമജപയാത്ര നടത്തിയ നേതാക്കളെയും പ്രവർത്തകരെയും കാവിന് സമീപം പൂവാടൻ പ്രകാശൻ സ്മാരക മന്ദിരത്തിനടുത്ത് പൊലീസ് തടഞ്ഞിരുന്നു. ഈ സമയം റോഡിൽ കുത്തിയിരുന്നായിരുന്നു പ്രതിഷേധ സമരം നടത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

