Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യാജ ഡോക്ടർക്കെതിരെ കേസ്
text_fieldsbookmark_border
തലശ്ശേരി: നഗരത്തിലെ സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ച് വ്യാജ ചികിത്സ നടത്തിയെന്ന കേസിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ രണ്ട് വർഷമായി ശസ്ത്രക്രിയ ഉൾപ്പെടെ നടത്തിയ സുമേഷ് എന്നയാൾക്കെതിരെയാണ് 498ാം വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. തലശ്ശേരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും വടകരയിലെ ആശുപത്രിയിലും ഇയാൾ ചികിത്സ നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തലശ്ശേരി സി.ഐ കെ. സനൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. ഐ.എം.എ തലശ്ശേരി ശാഖ പ്രസിഡൻറ് ഡോ.പി.ബി. സജീവ് കുമാറിെൻറ പരാതി പ്രകാരമാണ് പൊലീസ് നടപടി.
Next Story

