ബൈക്കിൽ കാറിടിച്ച് ചാനൽ കാമറാമാന് പരിക്ക്
text_fieldsതലശ്ശേരി: കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു.
കണ്ണൂർ സിറ്റി ചാനൽ കാമറാമാൻ പൊന്ന്യം സ്വദേശി ഹരിനന്ദനത്തിൽ അഗ്രജ് കിരണിനാണ് (26) പരിക്കേറ്റത്. ഇടുപ്പിന് ക്ഷതമേറ്റനിലയിൽ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി എട്ടിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിൽ പൊന്ന്യം സ്രാമ്പിക്കടുത്താണ് അപകടം.
അമിത വേഗത്തിലെത്തിയ ഇന്നോവ കാർ ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് ബോധരഹിതനായ അഗ്രജ് കിരണിനെ തൊട്ടുപിന്നാലെ എത്തിയ മറ്റൊരു കാറിലാണ് ആശുപത്രിയിലെത്തിച്ചത്.
അപകടത്തിൽ ബൈക്ക് ഭാഗികമായി തകർന്നു. അപകടമുണ്ടാക്കിയ കറുത്ത കാർ നിർത്താതെ പോയി. കാർ കണ്ടെത്താൻ കതിരൂർ പൊലീസ് അന്വേഷണം തുടങ്ങി.

