Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightഅഭിഭാഷകന്റെ വസതിയിൽ...

അഭിഭാഷകന്റെ വസതിയിൽ മോഷണം; 18 പവൻ സ്വർണാഭരണം നഷ്ടമായി

text_fields
bookmark_border
gold theft
cancel
camera_alt

representational image

ത​ല​ശ്ശേ​രി: ത​ല​ശ്ശേ​രി ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​ൻ കെ.​പി. അ​നി​ലി​ന്റെ കു​യ്യാ​ലി റെ​യി​ൽ​വേ ഗേ​റ്റി​ന​ടു​ത്തു​ള്ള വീ​ട്ടി​ൽ മോ​ഷ​ണം. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച 18 പ​വ​ൻ അ​പ​ഹ​രി​ച്ച​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വീ​ട് പൂ​ട്ടി അ​ഭി​ഭാ​ഷ​ക​നും ഭാ​ര്യ​യും അ​ഞ്ച​ര​ക്ക​ണ്ടി​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ പോ​യ​താ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

അ​ട​ച്ചി​ട്ട വീ​ടി​ന്റെ കി​ട​പ്പു​മു​റി​യു​ടെ ജ​ന​ൽ ക​മ്പി മു​റി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്ത് ക​യ​റി​യ​ത്. മോ​ഷ്ടാ​ക്ക​ളു​ടേ​തെ​ന്ന് ക​രു​തു​ന്ന കൊ​ടു​വാ​ൾ സ്ഥ​ല​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​റി​ക​ളി​ലെ സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ട്ട് പ​ണ​ത്തി​നാ​യി തി​ര​ഞ്ഞ സൂ​ച​ന​യു​ണ്ട്.

ക​ണ്ണൂ​രി​ൽ​നി​ന്ന് വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ശ്വാ​ന​സേ​ന​യു​മെ​ത്തി തെ​ളി​വെ​ടു​ത്തു. ത​ല​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. എ​സ്.​ഐ സ​ജേ​ഷ് സി. ​ജോ​സും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ചു. പാ​ള​ത്തി​ന് തൊ​ട്ട​ടു​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന ഇ​രു​നി​ല വീ​ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burglarylostgold
News Summary - Burglary at advocates Residence-18 gold ornaments lost
Next Story