Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightതലശ്ശേരിയിൽ...

തലശ്ശേരിയിൽ നിരീക്ഷണത്തിന്​ ഒടിഞ്ഞുതൂങ്ങിയ കാമറകൾ

text_fields
bookmark_border
തലശ്ശേരിയിൽ നിരീക്ഷണത്തിന്​ ഒടിഞ്ഞുതൂങ്ങിയ കാമറകൾ
cancel
camera_alt

തലശ്ശേരി ജനറൽ ആശുപത്രി പരിസരത്ത് സ്ഥാപിച്ച നിരീക്ഷണ കാമറ ഒടിഞ്ഞുതൂങ്ങിയ നിലയിൽ

തലശ്ശേരിയിൽ നിരീക്ഷണത്തിന്​ ഒടിഞ്ഞുതൂങ്ങിയ കാമറകൾന​ഗ​ര​ത്തി​ൽ എ​ത്ര നി​രീ​ക്ഷ​ണ കാ​മ​റ​ക​ളു​ണ്ടെ​ന്ന ക​ണ​ക്കു​പോ​ലും അ​ധി​കൃ​ത​ർ​ക്കി​ല്ല

തലശ്ശേരി: ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ന​ഗ​ര​ത്തിെൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ നോ​ക്കു​കു​ത്തി​യാ​യി. സ്പോ​ൺ​സ​ർ​മാ​രു​ടെ സ​ഹാ​യ​ത്താ​ൽ ത​ല​ശ്ശേ​രി പൊ​ലീ​സ് മു​ൻ​കൈ​യെ​ടു​ത്താ​ണ് ന​ഗ​ര​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന വീ​ഥി​ക​ളി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. ഡി​വൈ.​എ​സ്.​പി ഒാ​ഫി​സി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ക​ൺ​ട്രോ​ൾ റൂ​മി​ലാ​ണ് കാ​മ​റ​യു​ടെ നി​യ​ന്ത്ര​ണം. തു​ട​ക്ക​ത്തി​ൽ കാ​മ​റ​ക​ൾ ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും പൊ​ലീ​സ് നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ൾ കാ​മ​റ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ എ​ന്ന​റി​യാ​ൻ സം​വി​ധാ​ന​മി​ല്ല. ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രോ​ട് ചോ​ദി​ക്കുേ​മ്പാ​ൾ കൈ​മ​ല​ർ​ത്തും.

ന​ഗ​ര​ത്തി​ന​ക​ത്ത് എ​ത്ര നി​രീ​ക്ഷ​ണ കാ​മ​റ​ക​ളു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ​ക്കു​പോ​ലും ക​ണ​ക്കി​ല്ല. ഉ​ള്ള​വ​ത​ന്നെ ഒ​ടി​ഞ്ഞു​തൂ​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. പൈ​തൃ​ക ന​ഗ​ര​മെ​ന്ന ഖ്യാ​തി​യ​ല്ലാ​തെ ന​ഗ​ര​ത്തി​ൽ ന​ട​ക്കു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ നി​യ​മ​പാ​ല​ക​ർ​ക്ക് ഇ​പ്പോ​ൾ ശ​രി​യാ​യ സം​വി​ധാ​ന​മി​ല്ല. മ​യ​ക്കു​മ​രു​ന്ന്-​ക​ഞ്ചാ​വ് ഉ​പ​യോ​ഗ​വും വി​ൽ​പ​ന​യും ന​ഗ​ര​ത്തി​ൽ വ്യാ​പ​ക​മാ​ണ്. ജ​ന​റ​ൽ ആ​ശു​പ​ത്രി പ​രി​സ​ര​വും ക​ട​പ്പു​റ​വും ഇ​ത്ത​ര​ക്കാ​രു​ടെ താ​വ​ള​മാ​ണ്. പൊ​ലീ​സ്-​എ​ക്സൈ​സ് വ​കു​പ്പു​ക​ൾ ത​ല​ശ്ശേ​രി​യി​ൽ സ​ജീ​വ​മാ​ണെ​ങ്കി​ലും ന​ഗ​ര​മ​ധ്യ​ത്തി​ലെ ല​ഹ​രി മാ​ഫി​യ​ക്കാ​രെ കീ​ഴ്പ്പെ​ടു​ത്താ​ൻ അ​വ​ർ​ക്ക് സാ​ധി​ക്കു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്കും വ​ലി​യ താ​ൽ​പ​ര്യ​മി​ല്ല.

നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​പ്പോ​ൾ​ത​ന്നെ പ​രാ​തി വ്യാ​പ​ക​മാ​യി​രു​ന്നു. അ​ടു​ത്ത​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ആ​വ​ശ്യ​ത്തി​ലേ​റെ​യാ​ണ് ഇ​തി​നാ​യി തൂ​ണു​ക​ൾ സ്ഥാ​പി​ച്ച​ത്. ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്താ​തെ​യാ​ണ് കാ​മ​റ​ക​ൾ ഘ​ടി​പ്പി​ച്ച​തെ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നു. ക്ര​മേ​ണ കാ​മ​റ​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​ന്നു. ഉ​ള്ള​വ​യാ​ക​െ​ട്ട ചാ​ഞ്ഞും ച​രി​ഞ്ഞും നോ​ക്കു​കു​ത്തി​യാ​യി​ക്കി​ട​ക്കു​ക​യാ​ണ്. ജി​ല്ല​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​ണ് ത​ല​ശ്ശേ​രി. ജി​ല്ല കോ​ട​തി​യും പൊ​ലീ​സ് സ​ബ് ഡി​വി​ഷ​ൻ ആ​സ്ഥാ​ന​വും സ്ഥി​തി​ചെ​യ്യു​ന്ന ത​ല​ശ്ശേ​രി​യി​ൽ പ​ക്ഷേ, കു​റ്റ​കൃ​ത്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ ആ​ധു​നി​ക സം​വി​ധാ​ന​മി​ല്ലാ​ത്ത​ത് നാ​ണ​േ​ക്ക​ടാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cameracctvThalassery
News Summary - Broken cameras for surveillance in Thalassery
Next Story