ബ്രണ്ണൻ സ്കൂളും സുഗുണൻ മാഷും
text_fieldsസുഗുണൻ മാസ്റ്റർ
തലശ്ശേരി: പൂജ്യത്തിൽ നിന്ന് നൂറു മേനിയിലേക്ക് തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിനെ കൈപ്പിടിച്ചുയർത്തിയ അധ്യാപകനാണ് ബുധനാഴ്ച ചമ്പാട് നിര്യാതനായ സുഗുണൻ മാസ്റ്റർ. ഇദ്ദേഹം ബ്രണ്ണൻ സ്കൂളിൽ പ്രധാനാധ്യാപകനായി ചുമതലയേറ്റത് മുതലാണ് പൂജ്യത്തിൽ നിന്ന് സ്കൂളിന്റെ യശസ്സുയർന്നത്.
സുഗുണൻ മാസ്റ്ററും പി. ടി.എ പ്രസിഡന്റ് അന്തരിച്ച എൻ. ഷാഫിയുമാണ് വിദ്യാലയത്തെ നൂറുമേനിയിലെത്തിക്കാൻ പ്രധാനമായും പ്രയത്നിച്ചത്.
തലശ്ശേരി നഗരത്തിലെ വിദ്യാലയങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷ ഫലത്തിൽ ഒരുകാലത്ത് വളരെ പിന്നിലായിരുന്നു ഈ വിദ്യാലയം. സുഗുണൻ മാസ്റ്റർ എത്തിയതോടെയാണ് വിജയശതമാനത്തിൽ നൂറു മേനിയുടെ തിളക്കമുയർന്നത്. പിന്നീട് വെച്ചടി കയറ്റമായിരുന്നു. അഞ്ചാം ക്ലാസ് പ്രവേശനത്തിന് തലശ്ശേരിക്കകത്തും പുറത്തുമുള്ളവർ ഇപ്പോൾ ഏറെ ആശ്രയിക്കുന്നത് ബ്രണ്ണനെയാണ്. ര
ക്ഷാകർത്താക്കളുടെ സഹകരണത്തോടെ വിദ്യാർഥികളെ ചേർത്തു പിടിച്ച് തീവ്രയജ്ഞപരിപാടികളിലൂടെ സ്കൂളിന്റെ മുന്നേറ്റത്തിന് നേതൃത്വം നൽകിയ സുഗുണൻ മാസ്റ്റർ കുട്ടികൾക്ക് പ്രിയപ്പെട്ട അധ്യാപകൻ, സഹപ്രവർത്തകർക്ക് നല്ലൊരു സുഹൃത്ത്, രക്ഷിതാക്കൾക്ക് നല്ല വഴികാട്ടിയും ഒക്കെയായിരുന്നു.
എപ്പോഴും പുഞ്ചിരിക്കുന്ന മുഖം, സ്നേഹത്തോടെയുള്ള പെരുമാറ്റം, വിനയത്തോടെയുള്ള സംസാരം ഇതൊക്കെയായിരുന്നു അദ്ദേഹം. ബ്രണ്ണൻ പൂർവാധ്യാപക സംഘടനയുടെയും ബ്രണ്ണൻ എജുക്കേഷനൽ ട്രസ്റ്റിന്റെയും ഭാരവാഹി എന്ന നിലയിൽ ബ്രണ്ണൻ സ്കൂളിന്റെ വികസനം എപ്പോഴും ചർച്ച ചെയ്തിരുന്ന ഒരു മാതൃകാധ്യാപകനായിരുന്നു. എം. മോഹനൻ സംവിധാനം ചെയ്ത ‘മാണിക്യക്കല്ല്’എന്ന സിനിമ സുഗുണൻ മാസ്റ്ററും ബ്രണ്ണൻ വിദ്യാലയവുമായി ബന്ധപ്പെട്ട കഥയാണ്.