ബീഫാത്തിമ നിൽപുസമരത്തിലാണ് വീടും സ്ഥലവും ലഭിക്കുന്നതിന്
text_fieldsകാസര്‍കോട്: വീടും സ്ഥലവും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ വാങ്ങിയശേഷം കബളിപ്പിച്ചതിന് ബീഫാത്തിമ നടത്തുന്ന നിൽപുസമരം മൂന്നാഴ്ച പിന്നിട്ടു. പണം കൈപ്പറ്റിയ ചൂരി സ്വദേശിയുടെ വീട്ടുമുറ്റത്താണ് നിൽപുസമരം. ഒട്ടേറെ മധ്യസ്ഥശ്രമങ്ങൾ നടന്നിട്ടും ഒത്തുതീർപ്പ് ഉണ്ടായില്ല. 21ാം ദിവസ സമരം സ്ത്രീധ്വനി കാസര്‍കോട് പ്രസിഡൻറ് ഗീത ജോണ്‍ ഉദ്ഘാടനം ചെയ്തു.
അസ്മ അധ്യക്ഷത വഹിച്ചു. ഖാദര്‍ പാലോത്ത്, നാസര്‍ ചാലക്കുന്ന്, യൂനുസ് തളങ്കര, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, സുബൈര്‍ പടുപ്പ്, സുബൈദ തുടങ്ങിയവര്‍ സംസാരിച്ചു. പ്രശ്നം പരിഹരിക്കുന്നതിനായി കാസര്‍കോട് ഖാദി ആലിക്കുട്ടി മുസ്ലിയാര്, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവർ ഇടപെട്ട് നടത്തിയ മധ്യസ്ഥശ്രമം വിജയിച്ചില്ല. വീടോ പണമോ തിരിച്ചുനൽകണമെന്ന ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

