ക്ഷേത്രപരിസരത്ത് പൊലീസിനു നേരെ കൈേയറ്റം: നാല് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ
text_fieldsതലശ്ശേരി: എരഞ്ഞോളി പാലത്തിനടുത്ത ചത്തോംകണ്ടി ക്ഷേത്ര പരിസരത്ത് പൊലീസിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ നാല് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ.
കാവുംഭാഗത്തെ കൈതേരി പുനത്തിൽ സി.പി. ജിഷ്ണു, എരഞ്ഞോളി വെസ്റ്റിലെ സി.കെ. ആകർഷ്, എരഞ്ഞോളി ചെള്ളത്ത് വീട്ടിൽ പി.കെ. അഖിൽ, ചിറക്കര സുമിത്ത് ഭവനിൽ പി. സുബിൻ എന്നിവരാണ് അറസ്റ്റിലായത്. കുഴപ്പം സൃഷ്ടിച്ച നാലു പേരെയും സ്ഥലത്ത് വെച്ച് പൊലീസ് പിടികൂടുകയായിരുന്നു.
ക്ഷേത്ര പരിസരത്തെ രാഷ്ട്രീയ സംഘർഷം ഒഴിവാക്കാൻ ഇരുപക്ഷത്തെയും പ്രവർത്തകർക്കിടയിൽ തലശ്ശേരി എസ്.ഐയും പൊലീസുകാരും നിലയുറപ്പിച്ചപ്പോൾ ഒരു വിഭാഗം പിന്മാറി.
എന്നാൽ ബി.ജെ.പി അനുകൂലികളായ യുവാക്കൾ പിന്മാറാൻ കൂട്ടാക്കിയില്ല. ഇവരാണ് പൊലീസ് സംഘവുമായി കലഹിച്ചത്. വാക്കേറ്റത്തിനിടയിൽ എസ്.ഐയുടെ യൂനിഫോം കോളറിൽ കുത്തിപ്പിടിച്ചതോടെയാണ് ബലം പ്രയോഗിച്ച് യുവാക്കളെ കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

