Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരോൾ സംഘത്തിനുനേരെ കൈയേറ്റം: മൂന്നുപേർ അറസ്റ്റിൽ
text_fieldsbookmark_border
തലശ്ശേരി: കരോൾ സംഘത്തെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ മൂന്ന് യുവാക്കളെ ന്യൂ മാഹി പൊലീസ് അറസ്റ്റ് ചെയ്തു. ഷിജിത്ത്, ഒ.പി. രതീഷ്, സനീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. ന്യൂ മാഹി പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റിവയലിൽ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.
ക്രിസ്മസ് കരോൾ സംഘത്തിലുണ്ടായ രണ്ട് കുട്ടികളെ വഴിതടഞ്ഞ് കൈകൊണ്ട് അടിക്കുകയും ചീത്തവിളിക്കുകയും ചെയ്തെന്നാണ് പരാതി. വീടിനടുത്തുകൂടി വഴി പോയതിനാണത്രേ അടിച്ചത്. കൈയേറ്റത്തിനിരയായ കുട്ടികൾ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

