അഖില കേരള ബാസ്കറ്റ് ബാൾ ടൂർണമെന്റ്: ഫൈനൽ മത്സരങ്ങൾക്ക് വേദിയൊരുങ്ങി
text_fieldsഗവ. ബ്രണ്ണൻ കോളജിൽ നടക്കുന്ന അഖില കേരള ബാസ്കറ്റ് ബാൾ ടൂർണമെന്റിൽ നിന്ന്
തലശ്ശേരി: പ്രഫ. ഇ. സത്യനാഥ് മെമ്മോറിയൽ ബാഗ് അഖില കേരള ബാസ്കറ്റ് ബാൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരങ്ങൾക്ക് വേദി ഒരുങ്ങി. വനിതകളിൽ കേരള പൊലീസ് മഹാത്മാഗാന്ധി സർവകലാശാലയെയും പുരുഷന്മാരിൽ ഗാന്ധി സർവകലാശാല ചാമ്പ്യന്മാരായ എസ്.ബി കോളജ് ചങ്ങനാശേരി കാലിക്കറ്റ് യൂനിവേഴ്സിറ്റി ജേതാക്കളായ ക്രൈസ്റ്റ് കോളജ് ഇരിഞ്ഞാലക്കുടയെ നേരിടും. വ്യാഴാഴ്ച നടന്ന പുരുഷവിഭാഗം സെമിയിൽ എസ്.ബി കോളജ് ( 65-61) ശ്രീ കേരള വർമ കോളജിനെ തോൽപിച്ചു. രണ്ടാം സെമിയിൽ മാർ ഇവാനിയോസ് കോളജിനെ (60-45) പരാജയപ്പെടുത്തി ക്രൈസ്റ്റ് കോളജ് ഇരഞ്ഞാലക്കുടയെ ഫൈനലിൽ നേരിടും. വനിതകളുടെ രണ്ടാം സെമി ഫൈനലിൽ കേരള പൊലീസ് കേരള സർവകലാശാലയെ (51-34) പരാജയപ്പെടുത്തി എം.ജി സർവകലാശാലയെ ഫൈനലിൽ നേരിടും. രാവിലെ നടന്ന വനിത ക്വാർട്ടർ ഫൈനലിൽ കണ്ണൂർ സർവകലാശാലയെ (45-16) തോൽപിച്ചു.

