വിദ്യാർഥി കാറിടിച്ച് മരിച്ച കേസ്: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
text_fieldsകാറിടിച്ച് മരിച്ച അഫ്ലഹ് ഫറാസ്
തലശ്ശേരി: റോഡിൽ അഭ്യാസ പ്രകടനം നടത്തിയ ആഡംബര കാറിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി കൊല്ലപ്പെടാനിടയായ കേസിൽ കുറ്റാരോപിതനായ കതിരൂർ ഉക്കാസ് മൊട്ടയിലെ ഒമേഴ്സിൽ റൂബിൻ ഒമർ നൽകിയ മുൻകൂർ ജാമ്യഹരജി തലശ്ശേരി ജില്ല സെഷൻസ് കോടതി തള്ളി. മുൻ അഡീഷനൽ പ്രോസിക്യൂട്ടർ അഡ്വ. ജോൺസൺ മുഖേനയാണ് റൂബിൻ ഒമർ മുൻകൂർ ജാമ്യത്തിനായി ജില്ല കോടതിയെ സമീപിച്ചത്.
സംഭവം നടന്ന് ഒരു മാസത്തിലേറെയായിട്ടും പ്രതിയെ പിടികൂടാത്ത പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. കഴിഞ്ഞ ബക്രീദ് തലേന്ന് രാത്രി 10ഒാടെ ജൂബിലി റോഡിലാണ് അപകടമുണ്ടായത്. അമിതവേഗതയിലും അശ്രദ്ധയോടെയും റൂബിൻ ഒമർ ഓടിച്ച ആഡംബര വാഹനമിടിച്ചാണ് താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിൽ അഫ്ലാഹ് ഫറാസ് (19) മരിച്ച തെന്നാണ് കേസ്. മകന്റെ മരണത്തിനിടയാക്കിയ റൂബിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് അപേക്ഷിച്ച് ഉമ്മ ഫാസിലയും കോടതിയെ സമീപിച്ചിരുന്നു.

