യുവാവിെൻറ അപകടമരണം: പൊലീസ് അനാസ്ഥക്കെതിരെ പ്രതിഷേധം
text_fieldsകാറിടിച്ച് മരിച്ച അഫ്ലഹ് ഫറാസ്
തലശ്ശേരി: അമിത വേഗതയിലോടിയ ആഡംബര കാറിടിച്ച് സ്കൂട്ടർ യാത്രികനായ ബി.ടെക് വിദ്യാർഥി ചമ്പാട് എഴുത്തുപളളി ആമിനാസിൽ അഫ് ലാഹ് ഫറാസ് മരിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാത്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധമുയരുന്നു. ജൂലൈ 20നാണ് അപകടമുണ്ടായത്. ഒന്നര മാസം പിന്നിട്ടിട്ടും കാർ ഓടിച്ചിരുന്നയാളെ പിടികൂടാതെ പൊലീസ് കേസിൽ കുറ്റകരമായ അനാസ്ഥ തുടരുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
കേസിൽ കുറ്റാരോപിതനായ കതിരൂർ ഉക്കാസ്മൊട്ടയിലെ ഒമേഴ്സിൽ റൂബിൻ ഒമർ നൽകിയ മുൻകൂർ ജാമ്യഹരജി തലശ്ശേരി ജില്ല സെഷൻസ് കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. റൂബിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് അപേക്ഷിച്ച് ഉമ്മ ഫാസിലയും കോടതിയെ സമീപിച്ചു. തെളിവുകൾ നശിപ്പിച്ച് പ്രതികളെ സംരക്ഷിക്കാൻ ശ്രമംനടക്കുന്നു, പ്രതിയുടെ കൂടെ അന്നേദിവസം കാറിലുണ്ടായിരുന്ന കൂട്ടുകാർക്ക് കുറ്റകൃത്യത്തിൽ എത്രത്തോളം പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അഡ്വ. കെ. വിശ്വൻ മുഖേന ഉമ്മ ഫാസില ജാമ്യഹരജിയിൽ കക്ഷി ചേർന്നിരുന്നത്. ഇവരുടെ വാദവും കൂടി പരിഗണിച്ചതിന് ശേഷമാണ് കുറ്റാരോപിതന് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്.
നിൽപുസമരവുമായി സംഘടനകൾ
അഫ്ലാഹ് ഫറാസിെൻറ ഘാതകരെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിസരത്ത് നിൽപുസമരം നടത്തി. പാനൂർ സോൺ കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി വി. മമ്മു ഉദ്ഘാടനം ചെയ്തു. ആർ.സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം. മുസ്തഫ, അബ്ദുറഹിമാൻ കെൻസ്, കെ. അജ്മൽ, ഷമ്മാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

