കോണോർവയലിലെ അപകടം: ഇരുചക്രവാഹനങ്ങൾ തകർന്നു
text_fieldsതലശ്ശേരി കോണോർവയലിൽ അപകടത്തിൽ തകർന്ന ബൈക്കും സ്കൂട്ടറും
തലശ്ശേരി: ദേശീയപാതയിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാഹനങ്ങൾ നിശ്ശേഷം തകർന്നു. കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപം ചൊവ്വാഴ്ച രാത്രി വൈകിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ കോണോർവയലിലെ ആലക്കാടൻ ഹൗസിൽ എ.പി. വികാസ് (56) തൽക്ഷണം മരിച്ചു.
കോൺഗ്രസ് തലശ്ശേരി നോർത്ത് മണ്ഡലം സെക്രട്ടറിയും ചേറ്റംകുന്ന് മഠത്തിൽ മന്ദപ്പൻ ക്ഷേത്ര കമ്മിറ്റി ജോ. സെക്രട്ടറിയുമാണ് വികാസ്. ബൈക്കിൽ യാത്ര ചെയ്തിരുന്ന പൊന്ന്യം സ്വദേശികളായ മാസിൻ, നിദാൻ നിസാം എന്നിവർ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
ദേശീയപാതയിൽ വീതി കുറഞ്ഞതും ഏറെ അപകടസാധ്യതയുമുള്ള സ്ഥലമാണിത്. അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ പലപ്പോഴും അപകടത്തിൽചെന്നു ചാടാറുണ്ട്. റോഡിൽ ഇടക്കിടെ കാണപ്പെടുന്ന കുഴികളും അപകടം ക്ഷണിച്ചുവരുത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

