അബ്ദുല്ല വധം: പ്രതിക്ക് ജീവപര്യന്തം
text_fields
തലശ്ശേരി: അടക്ക ഗോഡൗണിൽ ഒന്നിച്ച് ജോലിചെയ്യുന്ന യുവാവിനെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവും 20,000 രൂപ പിഴയും ശിക്ഷ. ആലക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ആനക്കുഴി വെള്ളാട് സ്വദേശി പി.കെ. ലത്തീഫ് എന്ന ഷെരീഫിനെയാണ് (58) അഡീഷനൽ ജില്ല സെഷൻസ് കോടതി (നാല്) ജഡ്ജി എം. മുഹമ്മദ് റയീസ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ പത്ത് മാസംകൂടി തടവ് അനുഭവിക്കണം. ആനക്കുഴി വെള്ളാട് സ്വദേശി കൊഴുക്കൽ വീട്ടിൽ അബ്ദുല്ലയെ (35) കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് വിധി.
2005 മേയ് 20ന് രാവിലെ പത്തരക്കാണ് കേസിനാസ്പദമായ സംഭവം. ആനക്കുഴിയിലെ പുത്തൻപുരയിൽ ജയിംസിെൻറ അടക്ക ഗോഡൗണിൽ അടക്ക പൊളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ലത്തീഫ്, അബ്ദുല്ലയെ കത്തികൊണ്ട് കുത്തിയത്. ഭക്ഷണം പാചകം ചെയ്യുന്നതിന് സാധനം വാങ്ങിയ പണത്തെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കൊലയിൽ കലാശിച്ചത്.
കേസന്വേഷിച്ച പൊലീസ് ഇൻസ്പെക്ടർമാരായ കെ.വി. രഘുരാമൻ, വി. കെ. പ്രഭാകരൻ, എ. സന്തോഷ് കുമാർ തുടങ്ങി ഇരുപത് സാക്ഷികളെ പ്രോസിക്യൂഷനുവേണ്ടി വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി. അജയകുമാർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

