കോടിയേരിക്ക് സ്മാരകമായി ചൊക്ലിയിൽ ലൈബ്രറി ഒരുങ്ങുന്നു
text_fieldsതലശ്ശേരി: കോടിയേരി ബാലകൃഷ്ണന് സ്മാരകമായി ചൊക്ലിയിൽ ലൈബ്രറി ഒരുങ്ങുന്നു. നാട്ടുകൂട്ടായ്മയിലൂടെ ചൊക്ലിയിലെ മൊയാരം മന്ദിരത്തിൽ സജ്ജീകരിച്ച കോടിയേരി സ്മാരക ലൈബ്രറി തിങ്കളാഴ്ച വൈകീട്ട് നാലിന് സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചെറുകഥാകൃത്ത് ടി. പത്മനാഭൻ മുഖ്യാതിഥിയായിരിക്കും. ലൈബ്രറിയുടെ പ്രവർത്തനങ്ങൾ തുടങ്ങുമ്പോൾ തന്നെ നല്ല സഹകരണമാണ് നാട്ടുകാരിൽനിന്ന് ലഭിച്ചത്. പുസ്തക സമർപ്പണം എന്ന കൂട്ടായ പ്രവർത്തനങ്ങളിലൂടെ നാലായിരത്തിലധികം പുസ്തകങ്ങൾ സമാഹരിക്കാൻ സാധിച്ചതായും സംഘാടകർ പറഞ്ഞു.
മികച്ച റഫറൻസ് ലൈബ്രറി, ആധുനിക ഇലക്ട്രോണിക്സ് ഇന്റർനെറ്റ് സംവിധാനങ്ങൾ തുടങ്ങി വിദ്യാർഥികളുടെ പഠന-ഗവേഷണ ആവശ്യങ്ങൾക്ക് ഉപകരിക്കുന്ന വിധത്തിലാണ് ലൈബ്രറി ഒരുക്കിയിട്ടുള്ളത്. ഭാവിയിൽ സംസ്ഥാനതലത്തിൽ ശ്രദ്ധേയമാവുന്ന വിധം ലൈബ്രറി പ്രവർത്തനങ്ങൾ വിപുലീകരിക്കാനും ലക്ഷ്യമുണ്ട്. വാർത്തസമ്മേളനത്തിൽ ലൈബ്രറി പ്രസിഡന്റ് ഡോ. എ.പി. ശ്രീധരൻ, സെക്രട്ടറി സിറോഷ് ലാൽ ദാമോദരൻ, പ്രസീദ രവീന്ദ്രൻ, ഷിജു പുതുശ്ശേരി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

