തലശ്ശേരി ടു ലഡാക്ക് യാത്രക്കൊരുങ്ങി ആറംഗ സംഘം
text_fieldsവെള്ളിയാഴ്ച ലഡാക്കിലേക്ക് യാത്ര തിരിക്കുന്ന സംഘം
തലശ്ശേരി: ലോകത്തിലെ ഏറ്റവും ഉയർന്ന ആൾട്ടിട്യൂഡ് മാരത്തോണുകളിൽ ഒന്നായ ലഡാക്ക് മാരത്തോണിൽ പങ്കെടുക്കാൻ യാത്ര തിരിക്കുകയാണ് തലശ്ശേരി സ്വദേശികളായ ആറംഗ സംഘം.
സോൾസ് ഓഫ് തലശ്ശേരി മാരത്തോൺ കൂട്ടായ്മയിലെ അംഗങ്ങളായ ഹരീഷ് അഹ്മദ്, ജിജേഷ് അമ്പായത്ത്, എം.എം.കെ. റിയാസ്, സുരേഷ് ബാബു കയ്പഞ്ചേരി, പി.വി. ഷൈജിത്ത്, അമീർ ഒറ്റക്കണ്ടത്തിൽ എന്നിവരാണ് വെളളിയാഴ്ച ലഡാക്കിലേക്ക് യാത്ര തിരിക്കുന്നത്. 13നാണ് മത്സരം. തലശ്ശേരി നഗരസഭ സ്റ്റേഡിയത്തിൽ ഇതിന്റെ തീവ്ര പരീശീലനത്തിലാണ് സംഘം.
സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 11000 അടി മുതൽ 18000 അടി വരെ ഉയരത്തിൽ നടക്കുന്ന മാരത്തൺ ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ഉയർന്ന പ്രദേശമായത് കൊണ്ട് തന്നെ വായുവിൽ ഓക്സിജന്റെ അളവ് വളരെ കുറവാണ്.
നല്ല പരിശീലനം ആവശ്യമാണ് ഇത്തരം മാരത്തോണുകളിൽ പങ്കെടുക്കാൻ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കായിക പ്രേമികൾ എത്തുന്നിടത്തേക്കാണ് തലശ്ശേരിക്കാരായ ആറുപേരും മാരത്തോണിൽ പങ്കെടുക്കാൻ യാത്ര തിരിക്കുന്നത്.
തലശ്ശേരി നഗരസഭ സ്റ്റേഡിയത്തിൽ സോൾസ് ഓഫ് തലശ്ശേരിയുടെ നേതൃത്വത്തിൽ കായികപ്രേമികൾ യാത്രയയപ്പ് നൽകി. പി.ഒ. അബ്ദുൽ ജലീൽ, മാഹി സിവിൽ പൊലീസ് ഓഫിസർ അജേഷ്, എം.പി. സാബിർ, ടിട്ടു, യങ്ങ്സ്റ്റേർസ് തലശ്ശേരി ജനറൽ സെക്രട്ടറി മുഹമ്മദ് നിസാർ പടിപ്പുരക്കൽ, സോൾസ് ഓഫ് തലശ്ശേരി കോർഡിനേറ്റർ നൗഷർ കേളോത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

