Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാറിൽ ചാരിനിന്നതിന് ആറു വയസ്സുകാരനെ ചവിട്ടിയ കേസ്; ജാമ്യഹരജിയിൽ നാളെ വിധി
text_fieldsbookmark_border
തലശ്ശേരി: കാറിൽ ചാരിനിന്നതിന് നാടോടി ബാലനെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന പൊന്ന്യം പാലം മാക്കുനി റോഡിലെ മൻസാറിൽ മുഹമ്മദ് ഷിഹാദ് (20) സമർപ്പിച്ച ജാമ്യഹരജിയിൽ വ്യാഴാഴ്ച ജില്ല കോടതി വിധി പറയും. ഹരജിയിന്മേലുള്ള വാദം ചൊവ്വാഴ്ച പൂർത്തിയായി.
യുവാവ് നേരത്തേ നൽകിയ ജാമ്യാപേക്ഷ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. നവംബർ മൂന്നിന് രാത്രി എട്ടരക്ക് നാരങ്ങാപ്പുറം റോഡിലെ മണവാട്ടി കവലയിലാണ് കേസിനാധാരമായ സംഭവം. ബലൂൺ വിൽപനക്കെത്തിയ നാടോടി കുടുംബത്തിലെ ആറു വയസ്സുകാരനെ റോഡരികിൽ നിർത്തിയിട്ട കാറിൽ ചാരിനിന്നതിന് ഷൂസിട്ട കാലുകൊണ്ട് ചവിട്ടിത്തെറിപ്പിച്ചെന്നാണ് കേസ്. ഷിഹാദിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു.
Next Story

