Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്‌; അധ്യാപകൻ അറസ്റ്റിൽ

text_fields
bookmark_border
പ്രതി വയനാട് അമ്പലവയൽ സ്വദേശി സുരേഷ്‌ബാബു
molesting
cancel

തലശ്ശേരി: ഭീഷണിപ്പെടുത്തി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ വയനാട്‌ സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ. വയനാട് അമ്പലവയൽ വടുവഞ്ചാൽ സ്വദേശി കുടിയിലകം വീട്ടിൽ സുരേഷ്‌ബാബു(39)വാണ്‌ അറസ്റ്റിലായത്. വയനാട്ടിലെ സ്‌കൂൾ പരിസരത്തുനിന്ന്‌ ചൊവ്വാഴ്‌ചയാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്‌.

തലശ്ശേരിയിലെത്തിച്ച്‌ ചോദ്യംചെയ്‌തശേഷം അറസ്‌റ്റ്‌ രേഖപ്പെടുത്തി. റിമാൻഡിലുള്ള പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുക്കുമെന്ന് പൊലീസ് പറഞ്ഞു. തുടരന്വേഷണം കണ്ണവം, അമ്പലവയൽ പൊലീസിന്‌ കൈമാറും. സംഭവം നടന്നത്‌ ഈ സ്‌റ്റേഷൻ പരിധികളിലാണ്‌.

മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന പെൺകുട്ടി തലശ്ശേരിയിലെ ഹോസ്‌റ്റലിൽ താമസിച്ചുവരുകയാണ്. കൂട്ടുകാരികളോട്‌ നടത്തിയ വെളിപ്പെടുത്തലാണ്‌ കേസിൽ നിർണായകമായത്‌. അഞ്ച്‌ വർഷത്തിന്‌ ശേഷമാണ് പ്രതി പിടിയിലാവുന്നത്.

പത്താം ക്ലാസ്‌ മുതൽ അധ്യാപകൻ പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. നവമാധ്യമങ്ങളിലൂടെ പീഡനദൃശ്യം പ്രചരിപ്പിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയാണ്‌ 2017 മുതൽ ഉപദ്രവിച്ചത്‌. വയനാട്ടിലേക്ക്‌ കൊണ്ടുപോകുന്നതും തിരികെ എത്തിക്കുന്നതും അധ്യാപകനാണ്‌.

യാത്രക്കിടയിലും ഉപദ്രവിക്കാറുണ്ടെന്ന്‌ കുട്ടി പറഞ്ഞു. അധ്യാപകനെ ഭയന്ന്‌ ആരോടും ഒന്നും പറയാനാവാതെ ക്രൂരതകളത്രയും സഹിക്കുകയായിരുന്നു. പഠനത്തിൽ ശ്രദ്ധിക്കാനാവാതെ വിഷാദാവസ്ഥയിലായ കുട്ടിയോട്‌ അധ്യാപികയും കൂട്ടുകാരികളും അന്വേഷിച്ചപ്പോഴാണ്‌ വിവരം പുറത്തുവന്നത്‌. കൗൺസലിങ്ങിൽ അഞ്ചു വർഷമായി തുടരുന്ന പീഡനവിവരം തുറന്നുപറഞ്ഞു. പോക്‌സോ വകുപ്പടക്കം ചുമത്തിയാണ് അധ്യാപകനെതിരെ കേസെടുത്തത്‌.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A case of molesting a student-teacher was arrested
Next Story