തലശ്ശേരിയിൽ 27 പേർക്ക് നായുടെ കടിയേറ്റു
text_fieldsതെരുവുനായുടെ കടിയേറ്റ് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സക്കെത്തിയവർ
തലശ്ശേരി: നഗരത്തിലെ വിവിധ ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലുമായി നിരവധി പേർക്ക് തെരുവുനായുടെ കടിയേറ്റു.
ഞായറാഴ്ച രാവിലെ മുതൽ വൈകീട്ട് വരെയുള്ള സമയങ്ങളിലാണ് പലർക്കും കടിയേറ്റത്. ഇതര സംസ്ഥാന തൊഴിലാളികളും ഇക്കൂട്ടത്തിലുണ്ട്. കടിയേറ്റ 27 പേർക്ക് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി.
മട്ടാമ്പ്രം, ഗോപാലപ്പേട്ട, കൊളശ്ശേരി, പിണറായി എന്നിവിടങ്ങളിലാണ് തെരുവുനായുടെ ആക്രമണമുണ്ടായത്. തലശ്ശേരിയിലും സമീപ പഞ്ചായത്തുകളിലും തെരുവുനായ് ശല്യം വ്യാപകമായിട്ടുണ്ട്. ദിവസവും നായുടെ കടിയേറ്റ് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവർ നിരവധിയാണ്.
തലശ്ശേരി ടൗണിലും നായ് ശല്യം വ്യാപകമാണ്. തദ്ദേശ സ്ഥാപന അധികൃതർ ഇക്കാര്യത്തിൽ നടപടി കൈക്കൊള്ളുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്.

